ലഖ്‌നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ 32കാരൻ മരിച്ച നിലയിൽ. അജയ് അഗ്രഹാരി എന്ന യുവാവിനെയാണ് ജില്ലയിലെ റാണിഗഞ്ചിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് തുറക്കാത്തതിനെത്തുടർന്ന് കുടുംബം പൊലീസിൽ അറിയിച്ചതോടെയാണ് മരണ വിവരം പുറത്തറിഞ്ഞതെന്ന് ഡെപ്യൂട്ടി എസ്പി മനോജ് കുമാർ യാദവ് പറഞ്ഞു.
യുപിയിലെ അമേഠിയിൽ 32കാരൻ മരിച്ച നിലയിൽ - മരിച്ച നിലയിൽ കണ്ടെത്തി
വീട് തുറക്കാത്തതിനെത്തുടർന്ന് കുടുംബം പൊലീസിൽ അറിയിച്ചതോടെയാണ് മരണ വിവരം പുറത്തറിഞ്ഞതെന്ന് ഡെപ്യൂട്ടി എസ്പി മനോജ് കുമാർ യാദവ് പറഞ്ഞു
അമേഠിയിൽ 32കാരൻ മരിച്ച നിലയിൽ
സംഭവം കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചെങ്കിലും പരാതികൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വന്ന ശേഷമേ മരണ കാരണം വ്യക്തമാകുവെന്നും ഡിഎസ്പി പറഞ്ഞു.
മരിച്ചയാളുടെ കഴുത്തിൽ മുറിവുണ്ടെന്നും സംഭവ സമയം ഇയാളുടെ ബന്ധുക്കൾ വീടിന് പുറത്ത് ഉറങ്ങുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.