മഹോബ (ഉത്തര്‍ പ്രദേശ്): മകളെ ശല്യം ചെയ്തത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് പരിക്ക്. പെണ്‍കുട്ടിയുടെ പിതാവ്, മുത്തശ്ശി, അമ്മാവന്, അമ്മായി, കുടുംബാംഗങ്ങളായ മറ്റ് മൂന്നുപേര്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. പെണ്‍കുട്ടിയെ ശല്യം ചെയ്ത് വന്നിരുന്ന യുവാവിന്റെ പിതാവാണ് ഇവര്‍ക്കുനേരെ വെടുയുതിര്‍ത്തത്.
സംഭവം ഇങ്ങനെ:മഹോബയിലെ പന്‍വാഡി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഈ ഗ്രാമത്തിലുള്ള ജിതേന്ദ തിവാരി എന്ന യുവാവ് കോളജിലേക്കുള്ള വഴിമധ്യേ പെണ്‍കുട്ടിയെ നിരന്തരമായി ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി പിതാവിനെ കാര്യം ധരിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ കുറിച്ച് പരാതിപ്പെടുന്നതിനായി ഇയാളുടെ വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞ് പ്രകോപിതനായ ജിതേന്ദ തിവാരി വൈകുന്നേരത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലുമെത്തി.
Also Read: Woman Paraded With Garland Of Chappals: യുവതിയെ ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തിച്ചു; അക്രമം പണം ആവശ്യപ്പെട്ടെന്ന് ആരോപണം
വീട്ടിന് പുറത്ത് നിന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും കുറിച്ച് അനാവശ്യവാക്കുകളും അസഭ്യവും തുടര്‍ന്ന ഇയാള്‍, ബൈക്കില്‍ വീട് റോന്തുചുറ്റി മടങ്ങി. അല്പസമയത്തിന് ശേഷം കയ്യില്‍ പിസ്റ്റളുമായി മടങ്ങിയെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ വെടിയുതിര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍ ഈ സമയം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇടപെട്ട് ഇയാളില്‍ നിന്നും പിസ്റ്റള്‍ പിടിച്ചുവാങ്ങി മടക്കി അയക്കുകയായിരുന്നു.