ഇറോഡ്:മൂന്ന് മിനിട്ടില്‍ നിങ്ങള്‍ക്ക് എത്ര ഇഡ്ഡലി തിന്നാനാകും....? ഈ ചോദ്യം തമിഴ്‌നാട്ടിലെ കുമാര പാളയത്തെ രവിയോടും ഭവാനി സ്വദേശിയായ രാമലിംഗത്തോടും ചോദിച്ചാല്‍ ഉത്തരം ''19'' ഇഡ്ഡലി എന്നാകും. കാഴ്ച്ചക്കാരെയും സംഘാടകരേയും ആശ്ചര്യപ്പെടുത്തി ഇഡ്ഡലി തീറ്റ മത്സരത്തിലെ ഒന്നാം സമ്മാനം നേടിയിരിക്കുകയാണ് തമിഴ്‌നാടിന്‍റെ ഇഡ്ഡലി റപ്പായിമാര്‍.
സേലം ജില്ലയിലെ കടയംപെട്ടിയില്‍ പട്ടായ കാറ്ററിങ് സര്‍വീസ് അടുത്തിടെയാണ് ഇഡ്ഡലി മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സ്ഥാനക്കാരന് 3000, മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യാഥാക്രമം 2000, 1000 രൂപ. മത്സരവിവരം അറിഞ്ഞ രവിയും രാമലിംഗവും നേരെ കടയംപട്ടിയിലെ മത്സര പന്തിയിലേക്ക് വെച്ച് പിടിച്ചു.
പ്രായ അടിസ്ഥാനത്തിലാണ് മത്സരം നടക്കുന്നത്. 19-30, 31-40, 41-50 എന്നിങ്ങനെയാണ് ഗ്രൂപ്പ്. പ്രായം നോക്കി രവി 31-40 വിഭാഗത്തിലും രാമലിംഗം 41-50 വിഭാഗത്തിലും മത്സരത്തിനിറങ്ങി. മത്സരത്തിന്‍റെ നിബന്ധനകള്‍ ഇങ്ങനെയാണ്. 10 മിനിട്ടാണ് ഇഡ്ഡലി കഴിക്കാനുള്ള സമയം. കഴിച്ച ശേഷം അടുത്ത അഞ്ച് മിനിട്ട് ഛർദ്ദിക്കരുത്.