ന്യൂഡല്‍ഹി :ബോണറ്റില്‍ ഒരാള്‍ കുടുങ്ങിയത് കണക്കാക്കാതെ കാര്‍ വേഗത്തില്‍ ഓടിച്ച് പോയതിന് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് ഡല്‍ഹി പൊലീസ്. ജനുവരി 12ന് ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ബോണറ്റില്‍ ആള്‍ കുടുങ്ങിയത് വകവയ്‌ക്കാതെ കാറോടിച്ചു ; ഡ്രൈവര്‍ക്കെതിരെ കേസ് - ഇന്നത്തെ പ്രധാന വാര്‍ത്ത
ജനുവരി 12ന് ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ വച്ച് കാറിന്‍റെ ബോണറ്റില്‍ ഒരാള്‍ കുടുങ്ങിയത് വകവയ്‌ക്കാതെ വാഹനമോടിച്ചതിന് ഒരാള്‍ പിടിയില്‍
കാര്‍ ഓടിച്ചിരുന്ന വ്യക്തിയെ കണ്ടെത്തിയെന്നും ഇയാളെ ചോദ്യം ചെയ്‌തുവരികയാണെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ഗണശ്യാം ബന്‍സല്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ റോഡ് സുരക്ഷാ നിയമപ്രകാരമുള്ള 279( അശ്രദ്ധയോടെ വാഹനം ഓടിക്കുക), 323( അറിഞ്ഞുകൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കുക), 341(നിയന്ത്രണമില്ലാതെ വാഹനമോടിക്കുക), 308 (നരഹത്യാശ്രമം) തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തു. കഴിഞ്ഞ മാസം ഇന്‍ഡോറില്‍ സമാനമായ സാഹചര്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഫോണ്‍ ചെയ്‌തുകൊണ്ട് വാഹനമോടിച്ചതിനെ തുടര്‍ന്ന് കാറിന് കൈകാണിച്ച ഡ്രൈവറെ പിടികൂടിയ ശിവ സിങ് ചൗഹാന്‍(50) എന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റില്‍ വച്ച് അപകടകരമാം വിധം വാഹനമോടിച്ചതിന് ഒരാളെ പിടികൂടിയിരുന്നു.