കേരളം

kerala

ETV Bharat / bharat

അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തേനീച്ചക്കുത്തേറ്റു; മകന് ദാരുണാന്ത്യം - bee bite

അടുക്കളയിൽ പാചകം ചെയ്യവെ പുക അടിച്ച് സമീപത്തെ മരത്തിലുണ്ടായിരുന്ന തേനീച്ചകൾ കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു.

തേനീച്ചക്കുത്തേറ്റു  തേനീച്ചക്കുത്ത്  തേനീച്ച കുത്തി മരിച്ചു  മകന് ദാരുണാന്ത്യം  അമ്മയെ രക്ഷിക്കുന്നതിനിടെ മകന് ദാരുണാന്ത്യം  തേനീച്ചയുടെ കുത്തേറ്റ് മരിച്ചു  സൗത്ത് 24 പർഗാനാസ്  തേനീച്ച  man dies of bee bite in west bengal  man dies of bee bite  bee bite  bee bite Raydighi
അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തേനീച്ചക്കുത്തേറ്റു; പശ്ചിമ ബംഗാളിൽ മകന് ദാരുണാന്ത്യം

By

Published : Nov 4, 2022, 8:51 PM IST

Updated : Nov 4, 2022, 10:29 PM IST

റായ്‌ഡിഗി (പശ്ചിമ ബംഗാൾ): അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. സൗത്ത് 24 പർഗാനാസിലെ റായ്‌ഡിഗിയിൽ വെള്ളിയാഴ്‌ചയാണ് സംഭവം. 32കാരനായ സുരജിത്ത് കായൽ ആണ് തേനീച്ചക്കുത്തേറ്റ് മരിച്ചത്.

ഭാര്യയ്‌ക്കൊപ്പം നാദിയയിലെ തഹേർപൂരിൽ താമസിക്കുന്ന സുരജിത്ത് അവധി ദിവസങ്ങളിൽ കുടുംബാംഗങ്ങളെ കാണാൻ റായ്‌ഡിഗിയിൽ എത്തുന്നത് പതിവാണ്. ദുർഗപൂജയുടെ അവധിയ്ക്ക് അമ്മയെ കാണാൻ എത്തിയതായിരുന്നു സുരജിത്ത്. അമ്മ അടുക്കളയിൽ പാചകം ചെയ്യവെ പുക അടിച്ച് സമീപത്തെ മരത്തിലുണ്ടായിരുന്ന തേനീച്ചകൾ കൂട്ടമായി അടുക്കളയിലേക്ക് വരാൻ തുടങ്ങി.

ഇത് കണ്ടുവന്ന സുരജിത്ത് അമ്മയെ അടുക്കളയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ ഇതിനിടെ സുരജിത്തിനെ തേനീച്ചകൾ കൂട്ടമായി ആക്രമിച്ചു. അടുക്കളയിൽ നിന്നും ഓടുന്നതിനിടെ തേനീച്ചകളുടെ കുത്തേറ്റ് സുരജിത്ത് നിലത്തുവീണു.

തേനീച്ചകുത്തേറ്റ് ഗുരുതരാവസ്ഥയിലായ സുരജിത്തിനെ പ്രദേശവാസികൾ ചേർന്ന് റായ്‌ഡിഗിയിലെ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വീണ്ടും വഷളായപ്പോൾ ഡയമണ്ട് ഹാർബർ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്‌ടർമാർ നിർദേശിച്ചു. എന്നാൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പാതിവഴിയിൽ സുരജിത്തിന് മരണം സംഭവിക്കുകയായിരുന്നു.

Last Updated : Nov 4, 2022, 10:29 PM IST

ABOUT THE AUTHOR

...view details