അക്രമിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി വീട്ടമ്മ ഹൈദരാബാദ്:സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. ഇതില്‍ തന്നെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞദിവസം തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ അര്‍ധരാത്രി വീട്ടിലേക്ക് കയറി ചെന്ന് സ്‌ത്രീയെ ബലാത്സംഗത്തിനിരയാക്കാന്‍ ശ്രമം നടന്നിരുന്നു.
സംഭവം ഇങ്ങനെ:രാജേന്ദ്രനഗർ മണ്ഡലിലെ ബുദ്‌വേലിൽ വ്യാഴാഴ്‌ച അർധരാത്രിയാണ് സംഭവം നടക്കുന്നത്. മദ്യപിച്ച് ലഹരിയിലായ ശ്രീനിവാസ് എന്നയാള്‍ ജയമ്മ എന്ന സ്‌ത്രീ താമസിക്കുന്ന വീടിന്‍റെ വാതിലിൽ ചെന്ന് മുട്ടുകയായിരുന്നു. ഈ സമയം വീട്ടില്‍ ജയമ്മയ്‌ക്കൊപ്പം മറ്റാരും ഇല്ലായിരുന്നു. രാത്രി ഏറെ വൈകി വാതില്‍ മുട്ടുന്നതിന്‍റെ ശബ്‌ദം കേട്ടതോടെ ഇവര്‍ ഭീതിയിലായി. വീണ്ടും വീണ്ടും ശക്തമായി മുട്ടിയതോടെ ഇവര്‍ ഭയത്തോടെ തന്നെ വാതില്‍ തുറന്നു. വാതില്‍ തുറന്നയുടനെ തന്നെ ശ്രീനിവാസ് വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറുകയും ജയമ്മയെ കടന്നുപിടിക്കുകയുമായിരുന്നു.
തനിക്ക് നേരെയുണ്ടായ ആക്രമണം തടയുന്നതിനായി അയാളെ തള്ളിമാറ്റി ജയമ്മ പുറത്തേക്ക് ഓടി. എന്നാല്‍ ഇവരെ വിടാന്‍ കൂട്ടാക്കാതെ ശ്രീനിവാസ് പിന്നാലെ ഓടുകയായിരുന്നു. ഈ സമയം സ്വയം രക്ഷയ്‌ക്കായി ജയമ്മ സമീപത്ത് കിടന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇയാളുടെ തലയ്‌ക്കടിക്കുകയായിരുന്നു. അടിയേറ്റതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തില്‍ ശ്രീനിവാസ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തില്ലാതിരുന്ന ഭര്‍ത്താവ് ബാലയ്യയെ വിവരമറിയിക്കുകയും ഇയാള്‍ക്കൊപ്പം ചെന്ന് രാജേന്ദ്രനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയുമായിരുന്നു. അതേസമയം സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ നിലവില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Also read: Psycho Killer Telangana | മദ്യവും മയക്കുമരുന്നും വേണം; പണത്തിനായി കൊലപ്പെടുത്തിയത് 8 പേരെ, തെലങ്കാനയില്‍ സൈക്കോ കില്ലര്‍ അറസ്റ്റില്‍
മദ്യലഹരിയില്‍ കൊലപാതകം :അടുത്തിടെ തെലങ്കാനയിലെ തന്നെ പെദ്ദപ്പള്ളിയില്‍ മദ്യലഹരിയില്‍ പിതാവ് മകളെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പെദ്ദപ്പള്ളി മാന്താനി മണ്ഡലത്തിലെ ഭട്ടുപള്ളിയിലായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഗുണ്ടല സദാനന്ദം എന്നയാളാണ് 11 കാരിയായ മകള്‍ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്.
സദാനന്ദത്തിന്‍റെ ഭാര്യ ശ്രീലത ആറുമാസം മുമ്പ് ആത്മഹത്യ ചെയ്‌തിരുന്നു. ഭാര്യയുടെ മരണത്തിന് ശേഷം ഇയാള്‍ മദ്യത്തിനടിമയായിരുന്നു. കൊല്ലപ്പെട്ട രജിതയെ കൂടാതെ സദാനന്ദത്തിന് ആന്‍ജി (20) എന്നൊരു മകനുമുണ്ട്. ഡ്രൈവറായി ജോലി ചെയ്യുന്ന ആന്‍ജിയായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. ഭാര്യയുടെ മരണശേഷം മദ്യപാനിയായ സദാനന്ദം എല്ലാവരുമായും വഴക്കിടുന്നതും പതിവായിരുന്നു. വീട്ടുകാര്‍ പലതവണ ഉപദേശിച്ചെങ്കിലും ഇയാളുടെ പെരുമാറ്റത്തില്‍ മാറ്റവുമുണ്ടായില്ല.
അങ്ങനെയിരിക്കെ സംഭവദിവസം മദ്യ ലഹരിയിലെത്തിയാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ ഇയാള്‍ കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മകളെ കൊലപ്പെടുത്തിയ അതേ കോടാലി ഉപയോഗിച്ച് സമീപത്തുണ്ടായിരുന്ന എല്‍ഐസി ഏജന്‍റിനെയും ഇയാള്‍ ആക്രമിച്ചിരുന്നു. ഇയാള്‍ക്കും കഴുത്തിലാണ് വെട്ടേറ്റത്. പരിക്കേറ്റ എല്‍ഐസി ഏജന്‍റ് കരിംനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
Also read: ജോലി കഴിഞ്ഞ് മടങ്ങിയ യുവതി ഓട്ടോറിക്ഷയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി; പ്രതികള്‍ കസ്റ്റഡിയില്‍