ന്യൂഡൽഹി:ജനൽ ചില്ല് തകർത്തെത്തിയ ഇരുമ്പ് കമ്പി കഴുത്തിൽ തറച്ച് കയറി ട്രെയിൻ യാത്രികന് ദാരുണാന്ത്യം. ഡൽഹി-കാൺപൂർ നീലാചൽ എക്‌സ്‌പ്രസ് ട്രെയിനിൽ നടന്ന അപകടത്തിൽ സുൽത്താൻപൂർ സ്വദേശിയായ ഹൃഷകേഷ് ദുബെ എന്നയാളാണ് കൊല്ലപ്പെട്ടത്. നോർത്ത് സെൻട്രൽ റെയിൽവേയുടെ പ്രയാഗ്‌രാജ് ഡിവിഷനിലെ ദൻവാറിനും സോമ്‌നയ്ക്കും ഇടയിൽ രാവിലെ 8:45 ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.
ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ദുബെ. ലഖ്‌നൗവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജനലിനരികിൽ ഇരുന്ന് യാത്ര ചെയ്യവേയാണ് ഹൃഷകേഷിന്‍റെ കഴുത്തിലേക്ക് കമ്പി തറച്ചുകയറിയത്.