ന്യൂഡല്‍ഹി: പട്ടത്തിന്‍റെ നൂല്‍ കഴുത്തില്‍ മുറുകി യുവാവ് മരിച്ചു. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്കായി ഭാര്യ വീട്ടിലേക്ക് പോകവെയായിരുന്നു സംഭവം. മുണ്ട്‌ക രാജ്‌ധാനി സ്വദേശിയായ വിപിന്‍ കുമാറാണ് മരണപ്പെട്ടത്.
രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്കിടയില്‍ പട്ടത്തിന്‍റെ നൂല്‍ കഴുത്തില്‍ മുറുകി യുവാവ് മരിച്ചു - ഏറ്റവും പുതിയ ന്യൂഡല്‍ഹി വാര്‍ത്ത
രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്കായി ഭാര്യ വീട്ടിലേക്ക് പോകവെ പട്ടത്തിന്‍റെ നൂല്‍ കഴുത്തില്‍ മുറുകി യുവാവ് മരിച്ചു
ഉത്തർപ്രദേശിലെ ലോനിയിലുള്ള ഭാര്യവീട്ടിലേക്ക് പോകവെ ഐഎസ്‌ബിറ്റിലുള്ള കാരിയേജ്‌വേയിലെ ശാസ്‌ത്രി പാർക്ക് ഫ്ലൈ ഓവറിൽ എത്തിയപ്പോഴായിരുന്നു പട്ടത്തിന്‍റെ നൂല്‍ കഴുത്തില്‍ മുറുകിയതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമത്തിന്‍റെ അനുയോജ്യമായ വകുപ്പുകള്‍ പ്രകാരം നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
2017ൽ ദേശീയ ഹരിത ട്രൈബ്യൂണൽ പേരുകേട്ട നൂലായ ചൈനീസ് മാഞ്ച നിരോധിച്ചിരുന്നു. 'നൂല്‍ മുറുകിയതോടുകൂടി വിപിന്‍ കുമാറിന്‍റെ കഴുത്തില്‍ ആഴമായ മുറിവുകളാണ് ഉണ്ടായത്. പിതാവിന്‍റെ റൊട്ടി ബിസിനസില്‍ വിപിന്‍ കുമാര്‍ പങ്കാളിയായിരുന്നുവെന്ന്' വിപിന്‍റെ അനന്തരവന്‍ രവി കുമാര്‍ പറഞ്ഞു.