ശിവഗംഗ :പൊങ്കലിന്‍റെ ഭാഗമായി തമിഴ്‌നാട്ടിലെ ശിവഗംഗയിൽ നടന്ന 'മഞ്ജുവിരട്ട്' മത്സരത്തിനിടെ കാളയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പഗനേരി സ്വദേശിയായ മലൈച്ചാമിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 54 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ശിവഗംഗ ജില്ലയിലെ കണ്ടുപട്ടി ഗ്രാമത്തിലെ സെന്‍റ് ആന്‍റണീസ് പള്ളിയിൽ ചൊവ്വാഴ്ച നടത്തിയ പൊങ്കൽ ആഘോഷങ്ങൾക്കിടെയാണ് സംഭവം.
ALSO READ: നടപ്പാലം വെള്ളമെടുത്തു ; സ്‌കൂളിലേക്കുള്ള പാലം സ്വന്തമായി നിർമിച്ച് കുരുന്നുകൾ
200ലധികം കാളകളെയാണ് മഞ്ജുവിരട്ട് മത്സരത്തിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തത്. അവയിൽ 145 കാളകളെ വൈദ്യപരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുത്തു.
രാവിലെ 11 മണിക്ക് ആരംഭിച്ച മത്സരം കാണാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. ഇത്തരത്തിൽ മത്സരം കാണാനെത്തിയ മലൈച്ചാമിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.