ഹൈദരാബാദ് : സ്കൂളുകളിൽ മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കനായി 4,000 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയാണ് റോണിത് രഞ്ജൻ. കന്യാകുമാരിയിൽ നിന്ന് ലേയിലേക്കാണ് യാത്ര. 2020 നവംബർ 16 ന് ആരംഭിച്ച യാത്ര 1250 കിലോമീറ്റർ താണ്ടി ഹൈദരാബാദിൽ എത്തി.
മാനസികാരോഗ്യപാഠ്യപദ്ധതിയ്‌ക്കായി യുവാവിന്‍റെ 4,000 കിലോമീറ്റർ നടത്തം - മാനസികാരോഗ്യപാഠ്യപദ്ധതി വാർത്തകൾ
കന്യാകുമാരിയിൽ നിന്ന് ലേയിലേക്കാണ് നടത്തം. 2020 നവംബർ 16 ന് ആരംഭിച്ച യാത്ര 1250 കിലോമീറ്റർ താണ്ടി ഹൈദരാബാദിൽ എത്തി.

2021 മാർച്ച് 31നകം ഡൽഹിയിലെത്തുമെന്നും ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് നിർബന്ധിത മാനസികാരോഗ്യ പാഠ്യപദ്ധതി സ്കൂളുകളിൽ ഉൾപ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വിദ്യാഭ്യാസ മന്ത്രിക്ക് നൽക്കുമെന്ന് രഞ്ജൻ പറയുന്നു. സ്കൂളുകളിൽ 'മാനസികാരോഗ്യ വാരം' അല്ലെങ്കിൽ "മാനസികാരോഗ്യ ദിനം" ആചരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് രഞ്ജൻ പറഞ്ഞു.
"മാനസികാരോഗ്യം പല വീടുകളിലും പരസ്യമായി ചർച്ച ചെയ്യപ്പെടുന്നില്ലെന്നും, കൊവിഡ് കാലത്ത് വിഷാദം രോഗം സമൂഹത്തിൽ കൂടുതൽ ഉയർന്നുവെന്നും. മാനസികാരോഗ്യത്തെക്കുറിച്ചുളള വിദ്യാഭ്യാസത്തിന്‍റെ കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് രഞ്ജൻ പറഞ്ഞു. ഇതിന് മാറ്റം ഉണ്ടാകാൻ വേണ്ടിയാണ് തന്‍റെ യാത്രയെന്ന് രഞ്ജൻ പറഞ്ഞു.