നരസിപട്ടണം (ആന്ധ്രാപ്രദേശ്): ഭാര്യയെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് നല്‍കിയ പരാതി പൊലീസ് അവഗണിച്ചതില്‍ മനം നൊന്ത് യുവാവ് സെൽഫി വീഡിയോ എടുത്ത് ആത്മഹത്യ ചെയ്‌തു. അനകപ്പള്ളി നരസിപട്ടണം കോതവീഥിയിലെ കാമിറെഡി ദുർഗപ്രസാദ് (35) ആണ് ആത്മഹത്യ ചെയ്‌തത്. നരസിപട്ടണത്തെ തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്ന തന്‍റെ ഭാര്യയെ കടയുടെ മാനേജര്‍ തട്ടിക്കൊണ്ട് പോയെന്നും പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ പൊലീസ് അവഗണിച്ചുവെന്നും ദുര്‍ഗപ്രസാദ് സെല്‍ഫി വീഡിയോയില്‍ പറയുന്നു.
തുണിക്കട മാനേജറും മറ്റു രണ്ടുപേരും കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും തനിക്ക് നീതി ലഭിക്കണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. പത്ത് വർഷം മുമ്പ് ദുർഗപ്രസാദ് ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ അവര്‍ ദുര്‍ഗപ്രസാദിനെ ഉപേക്ഷിക്കുകയായിരുന്നു.