ചാറ്റുകള്‍വച്ച് വന്‍തുകയാവശ്യപ്പെട്ട് ഭീഷണി ; ബെംഗളൂരു സ്വദേശി ആത്മഹത്യ ചെയ്തു - ഓൺലൈൻ ആക്രമണം
ഒരു സ്ത്രീയുടെ പേരിൽ സംഘം സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും യുവാവിന് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയുമായിരുന്നു.
ഓൺലൈൻ ആക്രമണം
ജയ്പൂർ: ഓൺലൈൻ ഗുണ്ടാസംഘത്തിന്‍റെ ഭീഷണിയെ തുടർന്ന് ബെംഗളൂരു സ്വദേശി ആത്മഹത്യ ചെയ്തു. സംഭവത്തിൽ രണ്ട് പേരെ ഭരത്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയുടെ പേരിൽ സംഘം സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും യുവാവിന് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയുമായിരുന്നു. ഇത്തരത്തില്‍ ഇയാളുമായി നടത്തിയ ചാറ്റുകള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും വന്‍തുക ആവശ്യപ്പെടുകയും ചെയ്തു. ഭീഷണി തീവ്രമായതോടെ യുവാവ് ജീവനൊടുക്കുകയായിരുന്നു.