കേരളം

kerala

ETV Bharat / bharat

ഓക്‌സിജൻ സിലിണ്ടർ ലഭിച്ചില്ല; യുവാവ് പ്ലാന്‍റിന് മുമ്പിൽ ആത്മഹത്യ ചെയ്‌തു - ഓക്‌സിജൻ സിലിണ്ടർ

ഉത്തർപ്രദേശിലെ കനൗജ് സ്വദേശി ധർമേന്ദർനെ ആണ് മനേശ്വർരിലെ ഓക്‌സിജൻ പ്ലാന്‍റിന് മുമ്പിലുള്ള പാർക്കിൽ തൂങ്ങി മരിച്ചത്.

Man committed suicide in Haryana  Haryana man committed suicide for oxygen cylinder  Suicide case from Haryana due to Oxygen cylinder  ഓക്‌സിജൻ സിലിണ്ടർ  യുവാവ് ആത്മഹത്യ ചെയ്‌തു
ഓക്‌സിജൻ സിലിണ്ടർ ലഭിച്ചില്ല; യുവാവ് പ്ലാന്‍റിന് മുമ്പിൽ ആത്മഹത്യ ചെയ്‌തു

By

Published : May 2, 2021, 1:03 PM IST

ചണ്ഡീഗഢ്:ഗുരുഗ്രാമിൽ ഓക്‌സിജൻ സിലിണ്ടർ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തെന്ന് ആരോപണം. ഉത്തർപ്രദേശിലെ കനൗജ് സ്വദേശി ധർമേന്ദർനെ(25) ആണ് മനേശ്വർരിലെ ഓക്‌സിജൻ പ്ലാന്‍റിന് മുമ്പിലുള്ള പാർക്കിൽ തൂങ്ങി മരിച്ചത്. ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബന്ധുവിന് ഓക്‌സിജൻ സിലിണ്ടർ ലഭിക്കുന്നതിന് വേണ്ടിധർമേന്ദർ വരി നിന്നിരുന്നു. പക്ഷെ സിലിണ്ടർ ലഭിച്ചിരുന്നില്ല.

Also Read:കൊവിഡ് വ്യാപനം; ഒഡിഷയിൽ 14 ദിവസത്തെ ലോക്ക് ഡൗൺ

ഇതിൽ മനംനൊന്താണ് ഇയാൾ അത്മഹത്യ ചെയ്‌തതെന്നാണ് ആരോപണം. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. യുവാവിന്‍റെ പോക്കറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ ഒരു സ്ത്രീയുടെ പേരിൽ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ഓക്‌സിജനെപ്പറ്റി പരാമർശം ഇല്ലെന്നും ഡിസിപി വരുണ്‍ സിഗ്ല പറഞ്ഞു.

ABOUT THE AUTHOR

...view details