ഹൈദരാബാദ് : വിവാഹ ചെലവ് തിരിച്ചു നൽകാൻ കഴിയാത്തതിനാൽ യുവാവ് ആത്മഹത്യ ചെയ്‌തു. വിവാഹ ചെലവിനായി തന്‍റെ ജ്യേഷ്‌ഠന്‍റെ കയ്യിൽ നിന്നും യുവാവ് പണം വാങ്ങിയിരുന്നു. എന്നാൽ തുക തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ജ്യേഷ്‌ഠന്‍റെ പീഡനത്തെ തുടർന്നാണ് ശരത് ചാരി (23) ആത്മഹത്യ ചെയ്‌തത്. ചന്ദനഗർ പൊലീസ് സ്‌റ്റേഷനിൽ പരിധിയിലാണ് ദാരുണമായ സംഭവം (Chandanagar suicide case).
സെരിലിംഗമ്പള്ളി താരാനഗർ സ്വദേശിയായ ശരത് ചാരി തന്‍റെ ജ്യേഷ്‌ഠൻ കൃഷ്‌ണ ചാരിക്കൊപ്പം സ്വർണ പണിക്കാരനായി ജോലി ചെയ്‌തുവരികയായിരുന്നുവെന്ന് എസ്‌ഐ സരിത റെഡ്ഡി പറഞ്ഞു (Suicide Chandanagar police station premises). നാല് മാസം മുമ്പാണ് സനത്‌നഗർ സ്വദേശിയായ ചന്ദന ശ്രീനിയെ ശരത് വിവാഹം കഴിച്ചത്. കൃഷ്‌ണ ചാരി ചെലവുകൾ നൽകി വിവാഹം നടത്തിക്കൊടുത്തു (man commits suicide after brother's torture). എന്നാൽ ഈ അടുത്തിടെ, കൃഷ്‌ണ ചാരിയും ഭാര്യയും ശരത്തിന്‍റെ വിവാഹത്തിന് ചെലവഴിച്ച പണം തിരികെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ശരത് തന്‍റെ പക്കലുണ്ടായിരുന്ന സ്വർണം സഹോദരനും സഹോദരന്‍റെ ഭാര്യക്കും നൽകി.