ന്യൂഡൽഹി:ഭാര്യയുടെ കൈ വെട്ടിയ ശേഷം ഭർത്താവ് രക്ഷപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ഹോട്ടലിൽ വെളളിയാഴ്‌ച രാത്രി നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് (Police started an investigation into the incident). ഒളിവിൽ പോയ പ്രതിയെ പിടികൂടാനുളള ശ്രമങ്ങൾ പൊലീസ് തുടരുകയാണ് (Man Chops Off Wifes Hand Flees From Hotel Room In Northwest Delhi).
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗർ പൊലീസ് സ്‌റ്റേഷന് (Adarsh Nagar Police Station) പരിധിയിലുള്ള ന്യൂ മയൂർ ഹോട്ടലിൽ (Hotel New Mayur) ആണ് സംഭവം നടന്നത്. കാൺപൂർ സ്വദേശികളായ ദമ്പതികൾ (A couple from Kanpur) ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തിരുന്നു. തുടർന്ന് പ്രതി മയക്കുമരുന്ന് കലർത്തിയ ഭക്ഷണം ഭാര്യക്ക് നൽകുകയും അബോധാവസ്ഥയിലായപ്പോൾ കൈ വെട്ടിമാറ്റുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നുണ്ട്.
കുറ്റകൃത്യത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇരുവരും ഉത്തർ പ്രദേശിലെ കാൺപൂർ സ്വദേശികളാണെന്നും ഭാര്യാഭർത്താക്കന്മാരായി വേഷമിട്ടാണ് ഹോട്ടലിൽ കയറിയതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സതീഷ്, വന്ദന എന്നീ ദമ്പതികളെ തിരിച്ചറിഞ്ഞതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ന്യൂ മയൂർ ഹോട്ടലിൽ ആയിരുന്നു ഇവർ മുറിയെടുത്തിരുന്നത്. വെള്ളിയാഴ്‌ച ഇരുവരും ഭക്ഷണം ഓർഡർ ചെയ്‌തശേഷം പ്രതി ഭക്ഷണത്തിൽ ലഹരി പദാർഥങ്ങൾ ചേർത്തു. പിന്നാലെ ഭക്ഷണം കഴിച്ച ശേഷം യുവതി അബോധാവസ്ഥയിൽ ആവുകയായിരുന്നു.
തുടർന്ന് പ്രതി കത്തികൊണ്ട് യുവതിയുടെ കൈ മുറിച്ച് ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെട്ടു. യുവതിയുടെ കൈ പ്രതി പൂർണമായി വെട്ടിമാറ്റിയിട്ടുണ്ടായിരുന്നു. സംഭവം അറിഞ്ഞയുടൻ ഹോട്ടൽ ജീവനക്കാരൻ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.