സാഹിബ്‌ഗഞ്ച് (ജാർഖണ്ഡ്) :കോരിച്ചൊരിയുന്ന മഴയും വെള്ളപ്പൊക്കവും അവഗണിച്ച് കുഞ്ഞിനെ പാത്രത്തില്‍ കിടത്തി പോളിയോ കുത്തിവയ്‌പ്പിനെത്തിച്ച് പിതാവ്. ജാർഖണ്ഡിലെ സിർസ സ്വദേശിയാണ് വേറിട്ടവഴി തെരഞ്ഞെടുത്തത്.
വെള്ളംകയറിയ റോഡിലൂടെയാണ് കുത്തിവയ്പ്പ് കേന്ദ്രത്തില്‍ എത്തേണ്ടതെന്നതിനാല്‍ കുഞ്ഞിനെ സുരക്ഷിതമായി ഒരു ചരുവത്തിലാക്കി ഒഴുക്കിക്കൊണ്ടുവരികയായിരുന്നു. എന്നാല്‍ ഇത് ആരോഗ്യപ്രവർത്തകരെയും ഞെട്ടിച്ചു.
സാഹിബ്‌ഗഞ്ച് ജില്ലയിലെ പൾസ് പോളിയോ ക്യാംപയിന്‍റെ ഭാഗമായാണ് പ്രളയബാധിത പ്രദേശമായ സിർസയിലെ മാൻഡ്രോ ബ്ലോക്കിൽ ആരോഗ്യവകുപ്പ് അധികൃതര്‍ കുത്തിവയ്‌പ്പ് ക്രമീകരിച്ചത്.
ഇവിടേക്കാണ് ഗ്രാമവാസിയായ ഒരാൾ തന്‍റെ കുഞ്ഞിനെ അതിസാഹസികമായി എത്തിച്ചത്. നിലവിൽ ഈ പ്രദേശം മുഴുവൻ വെള്ളപ്പൊക്ക ബാധിതമാണ്.