ഭോപ്പാൽ: മതിയായ സ്‌ത്രീധനം നൽകാത്തതിന് ഭാര്യയോട് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതിന് ഇൻഡോറിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു. 32കാരിയായ ഭാര്യയുടെ പരാതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.
ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശിയായ ആസ് മുഹമ്മദ് ഖാൻ സെപ്റ്റംബർ 21ന് ഫോണിലൂടെ ബന്ധം വേർപെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭർത്താവിന്‍റെ കുടുംബാംഗങ്ങൾ അഞ്ച് ലക്ഷം രൂപ സ്‌ത്രീധനം ആവശ്യപ്പെട്ട് യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതിയുടെ വീട്ടുകാർക്ക് സ്‌ത്രീധനം നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് ബന്ധം വേർപെടുത്തുകയുമായിരുന്നുവെന്ന് യുവതി പറയുന്നു.