ഡൽഹിയിൽ 27 കാരനെ സുഹൃത്തുക്കൾ മർദിച്ചുകൊന്നു - ഡൽഹി
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കൈയാംകളിയിലും മരണത്തിലും കലാശിച്ചത്.

ഡൽഹിയിൽ 27 കാരനെ സുഹൃത്തുക്കൾ മർദിച്ചുകൊന്നു
ന്യൂഡൽഹി: ഡൽഹിയിലെ രഘുബീർ നഗറിൽ 27 കാരനെ സുഹൃത്തുക്കൾ മർദിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ശിവാജി വിഹാറിലെ ജന്ത കോളനി നിവാസി സതേന്ദറാണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്‌തർക്കമാണ് കൈയാംകളിയിലും മരണത്തിലും കലാശിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.