കേരളം

kerala

ETV Bharat / bharat

വിവാഹ അഭ്യർഥന നിരസിച്ചതിന് യുവതിക്ക് നേരെ ആക്രമണം - വിവാഹ അഭ്യർഥന നിരസിച്ചതിന് വനിതാ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർക്ക് നേരെ ആക്രമണം

കത്തി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അപകടനില തരണം ചെയ്‌തതായും പൊലീസ് അറിയിച്ചു

Man attacks techie in Hyderabad  rejecting marriage proposal  Telangana Police Man attacks techie  ഹൈദരാബാദ്  hyderabad  വനിതാ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർക്ക് നേരെ ആക്രമണം  വിവാഹ അഭ്യർഥന നിരസിച്ചതിന് വനിതാ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർക്ക് നേരെ ആക്രമണം  വിവാഹ അഭ്യർഥന നിരസിച്ചതിന് യുവതിക്ക് നേരെ ആക്രമണം
Man attacks techie in Hyderabad for rejecting marriage proposal

By

Published : Mar 3, 2021, 12:25 PM IST

ഹൈദരാബാദ്: വിവാഹ അഭ്യർഥന നിരസിച്ചതിന് വനിതാ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർക്ക് നേരെ ആക്രമണം. യുവതിയെ സ്വന്തം വസതിയിൽ ചെന്ന് കത്തി ഉപയോഗിച്ച് അക്രമി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മകളെ രക്ഷപ്പെടുത്താൻ ഓടിയ യുവതിയുടെ അമ്മയ്ക്കും പരിക്കേറ്റു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച്ച വൈകുന്നേരം ഹൈദരാബാദിലാണ് സംഭവം. ഒരു പ്രമുഖ ബ്യൂട്ടി ആന്‍റ് ഹെയർസ്റ്റൈലിങ് സലൂണിൽ ജോലി ചെയ്യുന്ന അക്രമിയെ ഏകദേശം രണ്ട് വർഷത്തോളം സ്‌ത്രീയ്ക്ക് പരിചയമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കാൻ യുവതി വിസമ്മതിച്ചതാണ് ആക്രമണത്തിന് പ്രധാന കാരണമെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details