ലഖ്നൗ: മൂന്ന് കോടി രൂപയുടെ മോർഫിൻ കടത്തിയ യുവാവിനെ പിടികൂടി ഉത്തര്‍പ്രദേശ് പൊലീസ്. ഖസ്താരിയ പ്രദേശവാസിയായ ഉമാശങ്കർ ദ്വിവേദിയാണ് പിടിയിലായത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഒരു കിലോഗ്രാം മോർഫിനാണ് ഇയാളില്‍ നിന്നും ശനിയാഴ്ച പിടിച്ചെടുത്തത്.
മൂന്ന് കോടി രൂപയുടെ മോർഫിന്‍ കടത്തിയ യുവാവിനെ പിടികൂടി യു.പി പൊലീസ് - വേദനസംഹാരിയായി ഉപയോഗിക്കുന്ന ഒരു കിലോഗ്രാം മോർഫിനാണ് ഇയാളില്‍ നിന്നും ശനിയാഴ്ച പിടിച്ചെടുത്തത്.
ഖസ്താരിയ ഗ്രാമത്തിൽ നിന്നുള്ള നരേന്ദ്ര യാദവ് എന്നയാൾക്കൊപ്പമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പിടിയിലായ ഉമാശങ്കർ ദ്വിവേദി പറഞ്ഞു.
മൂന്ന് കോടി രൂപയുടെ മോർഫിന്‍ കടത്തിയ യുവാവിനെ പിടികൂടി യു.പി പൊലീസ്
ഹൈദർഗഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഉപയോഗിച്ച മോട്ടോർ സൈക്കിളും വെയിറ്റിങ് മെഷീനും കസ്റ്റഡിയിലെടുത്തതായി പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് മാധ്യമങ്ങളോടു പറഞ്ഞു. ഖസ്താരിയ ഗ്രാമത്തിൽ നിന്നുള്ള നരേന്ദ്ര യാദവ് എന്നയാളും കള്ളക്കടത്തില്‍ പങ്കാളിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
ALSO READ:എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും പ്രധാന റോഡുകളുമായി ബന്ധിപ്പിക്കാൻ യുപി സർക്കാർ