ഗുരുഗ്രാം(ഹരിയാന):കുട്ടികളെ കബളിപ്പിച്ച് പണം തട്ടുന്ന കള്ളൻ പിടിയിൽ. പഞ്ചാബ് സ്വദേശി ശിവ എന്ന ലഖ്‌വീന്ദറാണ് പിടിയിലായത്. മതാപിതാക്കള്‍ അപകടത്തിൽപ്പെട്ടതായും പണം ആവശ്യമാണെന്നും കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.
മാതാപിതാക്കള്‍ അപകടത്തിലായെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടൽ: കുട്ടികളെ കബളിപ്പിക്കുന്ന കള്ളൻ പിടിയിൽ - കുട്ടികളെ കബളിപ്പിക്കുന്ന കള്ളൻ പിടിയിൽ
പതിനൊന്നോളം തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയതായി പൊലീസ് പറയുന്നു
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളിൽ പതിനൊന്നോളം തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയതായി പൊലീസ് പറയുന്നു. മാതാപിതാക്കള്‍ ജോലിക്കോ പുറത്തോ പോകുന്ന സമയം നിരീക്ഷിച്ച ശേഷമാണ് പ്രതി കുട്ടികളുടെ അടുത്തെത്തുന്നത്. തുടർന്ന് അമ്മയ്ക്കും അച്‌ഛനും അപകടം സംഭവിച്ചെന്നും അടിയന്തരമായി പണം ആവശ്യമാണെന്നും ഇയാള്‍ കുട്ടികളെ തെറ്റിദ്ധരിപ്പിക്കും.
സമാന രീതിയിൽ നിരവധി സംഭവങ്ങള്‍ റിപ്പോട്ട് ചെയ്‌തതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. ഫരീദാബാദ് റോഡിൽ നിന്നാണ് ലഖ്‌വീന്ദറിനെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിട്ടു.