ബീഡ്:മഹാരാഷ്‌ട്രയിലെ ബീഡിൽ അന്ധയായ സ്ത്രീയുടെ മൂന്ന് വയസ്സുള്ള മകളെ അജ്ഞാതർ ഭക്ഷണം കാണിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. ബീഡ് നഗരത്തിലെ കളിസ്ഥലത്തെ ശുചിമുറിയിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ട് പോയാണ് പീഡനം നടത്തിയത്.
അന്ധയായ സ്‌ത്രീയുടെ 3 വയസുളള മകളെ ലൈംഗികമായി പീഡിപ്പിച്ചു, ഒരാള്‍ അറസ്റ്റില്‍, പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം - ലൈംഗികമായി പീഡിപ്പിച്ചു
ആളുകൾ ഓടിക്കൂടിയതോടെ പ്രതികൾ ഓടി രക്ഷപെട്ടു. ഒരാൾ അറസ്‌റ്റിൽ. പ്രതികൾക്കായി ഊർജിത അന്വേഷണം
ഇരയായ പെൺകുട്ടി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങിയതോടെ പരിസരവാസികളുടെ ശ്രദ്ധയിൽപ്പെടുകയും കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു. ആളുകൾ ഓടിയെത്തുന്നത് കണ്ട് അജ്ഞാതരായ അക്രമികൾ ശുചിമുറിയിൽ നിന്ന് ഓടി രക്ഷപെട്ടു എന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇരയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരം അറിഞ്ഞയുടൻ അപ്പർ പൊലീസ് സൂപ്രണ്ട് സച്ചിൻ പണ്ട്കർ, ഡിവൈഎസ്‌പി സന്തോഷ് വാക്ക്, പൊലീസ് ഇൻസ്‌പെക്‌ടർ രവി സനാപ് എന്നിവരുൾപ്പെടെ ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെ ഒരാൾ അറസ്‌റ്റിലായിട്ടുണ്ട് എന്നും ഇയാൾക്കെതിരെ പോക്‌സോ 376 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. ഒരാൾ മാത്രമാണോ, ഒന്നിലധികം ആളുകൾ പ്രതികളായി ഉണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.