ലുധിയാന:പഞ്ചാബില്‍ പെണ്‍പട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആള്‍ പിടിയില്‍. അയല്‍വാസി വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയാണ് ജർമൻ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട പട്ടിയോട് യുവാവിന്‍റെ ക്രൂരത. ലുധിയാനയിലെ ഷിംലാപുരിയിലാണ് സംഭവം.
പഞ്ചാബില്‍ പെണ്‍പട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍; പൊലീസ് നടപടി പ്രതിഷേധം ശക്തമായതോടെ - പഞ്ചാബ് ഇന്നത്തെ വാര്‍ത്ത
അയല്‍വാസിയുടെ ജർമൻ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട പട്ടിയെയാണ് വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ചുകയറി യുവാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്
കാലുകള്‍ കെട്ടിയിട്ട ശേഷം കട്ടിലില്‍ കിടത്തി പ്രതി കൃത്യം നിര്‍വഹിക്കുന്ന വീഡിയോ പട്ടിയുടെ ഉടമസ്ഥന്‍റെ ബന്ധു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇയാള്‍ക്കെതിരായ നടപടി. അയല്‍വാസി, വിവാഹ ചടങ്ങിനായി പുറത്തുപോയ സമയത്താണ് യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറിയത്.
നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് ഗൗരവമായി എടുത്തിരുന്നില്ല. തുടര്‍ന്ന്, മൃഗസ്‌നേഹികളുടെ സംഘടനകളും മറ്റ് സാമൂഹിക സംഘടനകളും പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.