താനെ (മഹാരാഷ്‌ട്ര) : ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ 19 കാരൻ പിടിയിൽ. മഹാരാഷ്‌ട്ര താനെയിലെ മുമ്പ്രയിലാണ് സംഭവം. ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ പ്രതി പിന്തുടർന്നെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം ; 19 കാരൻ അറസ്‌റ്റിൽ - താനെ
മഹാരാഷ്‌ട്രയിലെ താനെയിലാണ് ഭർതൃവീട്ടിൽ നിന്നും മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടന്നത്
വ്യാഴാഴ്‌ച (8-12-2022) ഉച്ചയോടെയാണ് ഭർതൃവീട്ടിൽ നിന്നും യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചത്. വീടിനടുത്ത് എത്തിയപ്പോൾ, യുവതിയെ പിന്തുടർന്നെത്തിയ പ്രതി നഗ്നതാപ്രദർശനം നടത്തുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നെന്ന് അസിസ്‌റ്റന്‍റ് ഇൻസ്പെക്‌ടർ കൃപാലി ബോർസെ പറഞ്ഞു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ 19കാരനെ അറസ്‌റ്റ് ചെയ്‌തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുമ്പ്ര അമൃത് നഗർ സ്വദേശിയായ 19 കാരനാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.