കേരളം

kerala

ETV Bharat / bharat

പീഡന കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു - Child molestor escapes police custody Delhi

സബ്‌ ഇൻസ്‌പെക്‌ടറെ തള്ളിയിട്ട്‌ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

Man escapes police custody  Tihar jail escape police custody  Man escapes Tihar jail  Child molestor escapes police custody Delhi  പീഡന കേസ്‌
പീഡന കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

By

Published : Dec 14, 2020, 8:13 AM IST

ന്യൂഡൽഹി:പത്ത്‌ വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ്‌ ജയിലിലേക്ക്‌ കൊണ്ടു പോകും വഴി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ബന്ധുകൂടിയായ കുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയമാണ്‌ 26 കാരനായ യുവാവ്‌ പീഡനത്തിനിരയാക്കിയത്‌. സംഭവത്തിൽ യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ തീഹാർ ജയിലിലേക്ക്‌ കൊണ്ടു പോകും വഴിയാണ്‌ സംഭവം . സബ്‌ ഇൻസ്‌പെക്‌ടറെ തള്ളിയിട്ട്‌ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ പൊലീസ്‌ അറിയിച്ചു.

ABOUT THE AUTHOR

...view details