കേരളം

kerala

ETV Bharat / bharat

സ്‌ത്രീധനം നൽകാത്തതിന് ഭാര്യയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചയാള്‍ അറസ്റ്റില്‍ - ഭാര്യയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചു

ഗ്വാളിയറിലെ ദാബ്രയിലാണ് സംഭവം. കാറ് വാങ്ങാൻ പണം നല്‍കാത്തതാണ് പ്രകോപനത്തിന് കാരണം.

Man arrested for forcing wife to consume acid  wife forced to consume acid  wife forced to consume acid in MP  Madhya Pradesh police  Dabra man arrested for forcing wife to consume acid  Delhi Commission for Women  Swati Maliwal  dowry harassment  domestic violence  Man arrested for forcing wife to drink acid  wife forced to drink acid  സ്‌ത്രീധന പീഡനം  സ്‌ത്രീ പീഡനം വാർത്തകള്‍  ഭാര്യയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചു  ആസിഡ് ആക്രമണം
സ്‌ത്രീധനം

By

Published : Jul 22, 2021, 1:05 PM IST

ഗ്വാളിയോർ:മധ്യപ്രദേശില്‍ നിന്ന് ഞെട്ടിക്കുന്ന സ്‌ത്രീധന പീഡനത്തിന്‍റെ വാർത്ത പുറത്തുവരുന്നു. സ്‌ത്രീധനം നൽകാത്തതിന്‍റെ പേരിൽ ഭാര്യയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചയാള്‍ അറസ്റ്റിൽ. ഗ്വാളിയറിലെ ദാബ്രയിലാണ് സംഭവം.

വീരേന്ദ്ര കുമാർ ജാദവ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. കാർ വാങ്ങാൻ മൂന്ന് ലക്ഷം രൂപ വേണമെന്ന് ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ വീട്ടുകാരോട് പണം ആവശ്യപ്പെടാൻ ഭാര്യ തയാറായില്ല. പിന്നാലെയായിരുന്നു ക്രൂരത. ആന്തരികാവയവങ്ങള്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏപ്രിൽ 17 നായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ കുടുംബം 10 ലക്ഷം രൂപ ചിലവഴിച്ചാണ് വിവാഹം നടത്തിയത്. മാതാപിതാക്കളിൽ നിന്ന് കൂടുതൽ പണം ലഭിക്കാൻ ജാദവ് മുമ്പും ഭാര്യയുടെ മേല്‍ സമ്മർദ്ദം ചെലുത്തിയിരുന്നു.

ഞെട്ടിക്കുന്നത് കേസിലെ പൊലീസിന്‍റെ അലംബാവമാണ്. ഡല്‍ഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാള്‍ നിർദേശം നല്‍കിയതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. കൃത്യസമയത്ത് നടപടിയെടുക്കാതിരുന്നു ദാബ്ര പൊലീസ് സ്റ്റേഷനിലെ എസ്‌.ഐ, സ്റ്റേഷൻ ഓഫീസർ എന്നിവരെ സസ്‌പെൻഡ് ചെയ്‌തു.

also read:ആലപ്പുഴയിൽ യുവതിയെ ഭർതൃഗ്രഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ABOUT THE AUTHOR

...view details