ന്യൂഡൽഹി:ഓക്സിജന്‍ സിലിണ്ടറുകൾ അമിത വിലയ്ക്ക് കരിഞ്ചന്തയിൽ വിറ്റയാൾ പൊലീസ് പിടിയിൽ. ഷഹദാര നിവാസിയായ സമീർ എന്നയാളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പതിനായിരം മുതൽ 30,000 രൂപക്ക് വരെ സിലിണ്ടറുകൾ ഇയാൾ വിൽപ്പന നടത്തിയതായി എസ്എസ്പി അമിത് പതക് പറഞ്ഞു.
കരിഞ്ചന്തയിൽ ഓക്സിജന്‍ സിലിണ്ടർ വിൽപന; ഒരാൾ അറസ്റ്റിൽ - ന്യൂഡൽഹി
ഷഹദാര നിവാസിയായ സമീർ എന്നയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തുയ സാഹിബാബാദ് വ്യവസായ മേഖലയിലെ ഫാക്ടറി വളപ്പിൽ നിന്ന് 638 ശൂന്യമായ സിലിണ്ടറുകളാണ് പിടിച്ചെടുത്തത്.
കരിഞ്ചന്തയിൽ ഓക്സിജന്‍ സിലിണ്ടർ വിൽപന; ഒരാൾ അറസ്റ്റിൽ
സാഹിബാബാദ് വ്യവസായ മേഖലയിലെ ഫാക്ടറി വളപ്പിൽ നിന്ന് 638 ശൂന്യമായ സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ഫാക്ടറിയുടെ ഉടമയും പ്രീത് വിഹാർ കോളനി നിവാസിയുമായ ജയ് ഗോപാൽ മേത്ത ഒളിവിലാണ്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടമയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അമിത് പതക് പറഞ്ഞു. രാജ്യം കടുത്ത ഓക്സിജന്‍ ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംഭവം.