ചെന്നൈ :മുന്‍ മന്ത്രിയും എഐഡിഎംകെ നേതാവുമായ എസ് പി വേലുമണിയുടെ വീട്ടിൽ വിജിലന്‍സ് പരിശോധന. തിരുവെങ്കടം എന്നയാൾ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വേലുമണി തനിക്ക് കരാർ നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് 1.2 കോടി രൂപ കൈവശപ്പെടുത്തി. എന്നാൽ പിന്നീട് അദ്ദേഹം കരാർ മറ്റൊരാൾക്ക് നൽകിയെന്നും പരാതിയില്‍ പറയുന്നു.