ന്യൂഡൽഹി : തലസ്ഥാനത്ത് ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസിൽ പെൺകുട്ടിയുടെ മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്‌ത യുവാവ് പിടിയിൽ. ഹിരണിയില്‍ ചൊവ്വാഴ്‌ചയായിരുന്നു സംഭവം.സഹയാത്രികന്‍ തനിക്കുമുന്നില്‍ സ്വയംഭോഗം ചെയ്‌തപ്പോൾ പെൺകുട്ടി അലാറം മുഴക്കുകയായിരുന്നു.
ബസിൽ പെൺകുട്ടിയുടെ മുന്നിൽ സ്വയം ഭോഗം ; യുവാവ് പിടിയില്‍ - ഡിടിസി ബസിൽ യുവാവ് സ്വയംഭോഗം ചെയ്‌തു
ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷന്‍ ബസിൽ മോശമായി പെരുമാറിയയാളെ പിടികൂടിയെങ്കിലും പെൺകുട്ടി മൊഴി നൽകാൻ വിസമ്മതിച്ചു
തുടർന്ന് ബസ് ജീവനക്കാര്‍ അയാളെ പിടികൂടി. ബിഹാർ സ്വദേശിയായ പ്രതിയെ പൊലീസിന് കൈമാറിയെങ്കിലും ഇതുവരെ പരാതിയൊന്നും ലഭിക്കാത്തതിനാൽ അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൊഴി രേഖപ്പെടുത്താൻ പെണ്‍കുട്ടി ഇതുവരെ തയ്യാറായിട്ടില്ല.
ഭാവിയിൽ പ്രസ്‌തുത സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ ഉചിതമായ വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിവീണപ്പോൾ പ്രതി കരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.