റാഞ്ചി :പട്ടിയുടെ കടിയേറ്റ 50കാരന് ആശുപത്രിയിൽ നിന്ന് ലഭിച്ചത് കൊവിഡ് വാക്‌സിൻ. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. മെഡിക്കൽ ഓഫിസർ അബദ്ധത്തിൽ ആന്‍റി റാബീസ് കുത്തിവയ്‌പ്പിന് പകരം കൊവിഡ് വാക്‌സിൻ നൽകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിലവിൽ ഇയാൾ നിരീക്ഷണത്തിലാണ്.
ALSO READ:ദത്ത് കേസ് : സർക്കാർ തിങ്കളാഴ്‌ച കോടതിയെ നിലപാട് അറിയിക്കും
ഇതിനകം രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച രാജു സിങ്ങിനാണ് വീണ്ടും കുത്തിവച്ചത്. ആരോഗ്യ പ്രവർത്തകന്‍റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഇതിന് കാരണമെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടെന്നും ചീഫ് മെഡിക്കൽ ഓഫിസറും സിവിൽ സർജനുമായ അനിൽ കുമാർ പറഞ്ഞു.
കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രസ്‌തുത ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.