മമ്മൂട്ടിയുടേതായി (Mammootty) അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ബസൂക്ക' (Bazooka). ഗെയിം ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത് (Bazooka new update).
'ബസൂക്ക'യുടെ പുതിയ അപ്‌ഡേറ്റ് നാളെ (നവംബര്‍ 11) എത്തും. മമ്മൂട്ടിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അിയിച്ചത് (Bazooka next level update unveil tomorrow). 'നാളെ വൈകിട്ട് 5 മണിക്ക് ബസൂക്കയുടെ അടുത്ത ലെവൽ പുറത്തുവിടും' - ഇപ്രകാരമാണ് മമ്മൂട്ടി എക്‌സില്‍ കുറിച്ചത് (Mammootty shared Bazooka update). ഒപ്പം 'ബസൂക്ക'യുടെ പുതിയ പോസ്‌റ്ററും താരം എക്‌സില്‍ പങ്കുവച്ചു. കാറിന്‍റെ പുറക് വശത്തെ ടയറാണ് 'ബസൂക്ക'യുടെ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്ററില്‍.
നേരത്തെ 'ബസൂക്ക' സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ (Mammootty In Bazooka Movie Location) സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വെള്ള ടീഷര്‍ട്ടും, മഞ്ഞ ജാക്കറ്റും സൈറ്റൈലന്‍ കൂളിംഗ് ഗ്ലാസും ധരിച്ച് 'ബസൂക്ക' സെറ്റിലെത്തിയ താരത്തിന്‍റെ ചിത്രം നിമിഷ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയിലെ ഏതാനും അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ലാപ്‌ടോപ്പില്‍ നോക്കിയിരിക്കുന്ന മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍.
നേരത്തെ പുറത്തിറങ്ങിയ 'ബസൂക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററും (Bazooka First Look Poster) സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലില്‍ കൂളിംഗ് ഗ്ലാസും ധരിച്ച് ഒരു ആഡംബര ബൈക്കിനരികില്‍ കൂളായി നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്‌റ്റ് ലുക്കില്‍.