കേരളം

kerala

Mammootty Shared Bramayugam First Look: 2 മണിക്കൂറില്‍ 65,000 ലൈക്കുകള്‍; ഭ്രമയുഗം 'പുത്തന്‍ ലുക്ക്' പങ്കുവച്ച് മമ്മൂട്ടി

By ETV Bharat Kerala Team

Published : Sep 7, 2023, 7:37 PM IST

Mammootty Bramayugam poster viral ഫസ്‌റ്റ് ലുക്കിന് പിന്നാലെ ഭ്രമയുഗത്തിന്‍റെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് മമ്മൂട്ടി. മമ്മൂട്ടിയുടെ പോസ്‌റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി

ഭ്രമയുഗം പുത്തന്‍ ലുക്കുമായി മമ്മൂട്ടി  മമ്മൂട്ടി  ഭ്രമയുഗം പുത്തന്‍ ലുക്ക്  ഭ്രമയുഗം  ഭ്രമയുഗം ഫസ്‌റ്റ് ലുക്ക്  Mammootty Bramayugam poster viral  Mammootty Bramayugam  Mammootty  Bramayugam  Bramayugam First Look Poster  ഭ്രമയുഗത്തിന്‍റെ പുതിയ പോസ്‌റ്റര്‍
Mammootty shared Bramayugam First Look Poster

മ്മൂട്ടിയുടെ (Mammootty) പുതിയ ചിത്രങ്ങളില്‍ ഒന്നാണ് 'ഭ്രമയുഗം' (Bramayugam). മമ്മൂട്ടിയുടെ 72-ാമത് ജന്മദിനത്തോടനുബന്ധിച്ച് 'ഭ്രമയുഗ'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു (Bramayugam First Look Poster). ഇപ്പോഴിതാ ഫസ്‌റ്റ് ലുക്കിന് പിന്നാലെ 'ഭ്രമയുഗ'ത്തിന്‍റെ പുതിയ പോസ്‌റ്ററുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

ഫേസ്‌ബുക്കിലൂടെയാണ് മമ്മൂട്ടിയും 'ഭ്രമയുഗ'ത്തിന്‍റെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഭയപ്പെടുത്തുന്ന ചിരിയോടുകൂടിയുള്ള മമ്മൂട്ടിയായിരുന്നു 'ഭ്രമയുഗ'ത്തിന്‍റെ ഫസ്‌റ്റ്‌ ലുക്കില്‍. ഫസ്‌റ്റ് ലുക്കില്‍ മമ്മൂട്ടിയുടെ പാതി മുഖമായിരുന്നുവെങ്കില്‍, മമ്മൂട്ടി പങ്കുവച്ച പുതിയ പോസ്‌റ്ററില്‍ ഒരു കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയെയാണ് കാണാനാവുക.

പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ മമ്മൂട്ടിയുടെ പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. രണ്ട് മണിക്കൂറിനുള്ളില്‍ ചിത്രത്തിന് 67,000 ലൈക്കുകളാണ് മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്‌റ്റററിന് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ താരത്തിന്‍റെ പോസ്‌റ്റിന് താഴെ പിറന്നാള്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്.

'ഭ്രമയുഗ'ത്തില്‍ ഒരു ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നും സൂചനയുണ്ട്. 'ഭ്രമയുഗം' സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ആണ് ഇന്‍സ്‌റ്റഗ്രാമിലൂടെ 'ഭ്രമയുഗ'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്. ഒരു ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കുക.

നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും ഇതാദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് 'ഭ്രമയുഗം'. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസാണ് നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസ്.

'ഭ്രമയുഗ'ത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും. കൊച്ചി, ഒറ്റപ്പാലം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വഹിക്കും. ക്രിസ്‌റ്റോ സേവ്യര്‍ ആണ് സംഗീതം ഒരുക്കുക. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും.

അതേസമയം 'കണ്ണൂര്‍ സ്‌ക്വാഡ്' (Kannur Squad) ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ട്രെയിലര്‍ (Kannur Squad Trailer) ഇന്ന് (സെപ്‌റ്റംബര്‍ 7) വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കണ്ണൂര്‍ സ്‌ക്വാഡ്' സെപ്‌റ്റംബര്‍ 28ന് തിയേറ്ററുകളില്‍ (Kannur Squad theatre release) എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളിലും 'കണ്ണൂര്‍ സ്‌ക്വാഡ്' റിലീസിനെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെയാണ് 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയായത്. മുംബൈ, മംഗളൂരു, ബെല്‍ഗാം, ഉത്തര്‍പ്രദേശ്, പൂനെ, കോയമ്പത്തൂര്‍, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലാ, അതിരപ്പിള്ളി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Also Read:Bramayugam First Look Poster ദുര്‍മന്ത്രവാദിയായി മമ്മൂട്ടി ?; പിറന്നാള്‍ സമ്മാനം എത്തി !, ശ്രദ്ധേയമായി 'ഭ്രമയുഗം' ഫസ്‌റ്റ് ലുക്ക് പോസ്റ്റര്‍

ABOUT THE AUTHOR

...view details