മമ്മൂട്ടി ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാതൽ ദി കോർ'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'കാതല്‍ ദി കോര്‍' റിലീസ് സംബന്ധിച്ച വിവരമാണ് പുറത്തു വരുന്നത് (Kaathal The Core).
സിനിമയുടെ (Kaathal The Core release date) റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ ഇന്ന് (നവംബര്‍ 3) പുറത്തുവിടും. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് 'കാതല്‍ ദി കോര്‍' റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം. മമ്മൂട്ടിയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത് (Mammootty shared Kaathal release announcement poster).
അതേസമയം നവംബര്‍ 24ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയും തെന്നിന്ത്യന്‍ താരം ജ്യോതികയും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കാതൽ ദി കോർ'. നീണ്ട 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടിക്കൊപ്പമാണ് ജ്യോതിക വീണ്ടും മലയാളത്തിലേയ്‌ക്ക് തിരികെ എത്തുന്നത്. ജ്യോതികയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് 'കാതല്‍ ദി കോര്‍'. 'രാക്കിളിപ്പാട്ട്' (2007), 'സീതാകല്യാണം' (2009) എന്നിവയാണ് ജ്യോതിക അഭിനയിച്ച മലയാള ചിത്രങ്ങള്‍ (Jyothika Malayalam movies).
Also Read:Mammootty viral photo 'കാലത്തിന് തോല്‍പ്പിക്കാന്‍ ആയില്ല, ഫോട്ടോ ഷോപ്പിനും'; തലനരച്ച് മുഖത്ത് ചുളുവ് വീണ മമ്മൂട്ടിയുടെ ഫോട്ടോയ്‌ക്ക് പിന്നില്‍
ജിയോ ബേബി ആണ് സിനിമയുടെ സംവിധാനം. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാത്യു ദേവസിയുടെ ഭാര്യയുടെ വേഷമാണ് സിനിമയില്‍ ജ്യോതികയ്‌ക്ക്. നേരത്തെ മാത്യു ദേവസിയുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡുകളായിരുന്നു അത്.
മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, ആദര്‍ശ് സുകുമാരന്‍, ജോസി സിജോ, അനഘ അക്കു തുടങ്ങിയവരും അണിനിരക്കും. പോള്‍സണ്‍ സ്‌കറിയ, ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ്. മാത്യൂസ് പുളിക്കല്‍ സംഗീതം ഒരുക്കിയിരിക്കുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിര്‍മാണം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'കാതല്‍ ദി കോര്‍'. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'റോഷാക്ക്', ഈ ബാനറില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രമാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുക.
അതേസമയം 'കണ്ണൂര്‍ സ്‌ക്വാഡ്' ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'കണ്ണൂര്‍ സ്‌ക്വാഡി'ന് മുമ്പായി 'ക്രിസ്‌റ്റഫര്‍', 'നന്‍പകല്‍ നേരത്ത് മയക്കം' എന്നിവയാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങള്‍.
Also Read:Kannur Squad song: ജോര്‍ജ് മാര്‍ട്ടിന്‍റെ ഇന്‍ട്രോ ഗാനം; സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിലെ 'കാലന്‍ പുലി കതറണ്'