കേരളം

kerala

ETV Bharat / bharat

കൂളിങ് ഗ്ലാസും നിസ്‌കാര തൊപ്പിയും, ടര്‍ബോ ലൊക്കേഷനില്‍ മെഗാസ്റ്റാറിന്‍റെ മാസ് എന്‍ട്രി - മമ്മൂട്ടി പുതിയ സിനിമകള്‍

Mammootty joins Turbo Shooting Location: ടര്‍ബോ ലൊക്കേഷനില്‍ മമ്മൂട്ടിയുടെ മാസ്‌ എന്‍ട്രി. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ മമ്മൂട്ടി എത്തിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

Mammootty joins Turbo Shooting Location  Turbo Shooting Location  Mammootty  Turbo Shooting  Turbo  ടര്‍ബോ ലൊക്കേഷനില്‍ മമ്മൂട്ടി  മമ്മൂട്ടി  ടര്‍ബോ ലൊക്കേഷനില്‍ മമ്മൂട്ടിയുടെ മാസ്‌ എന്‍ട്രി  മമ്മൂട്ടിയുടെ മാസ്‌ എന്‍ട്രി  ടര്‍ബോ  ടര്‍ബോ സിനിമ  മമ്മൂട്ടി പുതിയ സിനിമകള്‍  Mammootty upcoming movie
Mammootty joins Turbo Shooting Location

By ETV Bharat Kerala Team

Published : Nov 4, 2023, 10:28 AM IST

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെതായി (Mammootty upcoming movie) അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടര്‍ബോ' (Turbo). വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. അടുത്തിടെയാണ് 'ടര്‍ബോ'യുടെ ചിത്രീകരണം കോയമ്പത്തൂരില്‍ ആരംഭിച്ചത്.

ഇപ്പോഴിതാ 'ടര്‍ബോ' ലൊക്കേഷനില്‍ മമ്മൂട്ടി ജോയിന്‍ ചെയ്‌തിരിക്കുന്നത് (Mammootty joins Turbo Shooting Location). വളരെ സ്‌റ്റൈലായാണ് താരം സെറ്റിലെത്തിയത് (Mammootty). പാറ്റേണ്‍ ഷര്‍ട്ടും കൂളിങ് ഗ്ലാസും തലയില്‍ നിസ്‌കാര തൊപ്പിയും അണിഞ്ഞാണ് താരം ലൊക്കേഷനില്‍ എത്തിയത്.

'ടര്‍ബോ' സെറ്റിലേയ്‌ക്കുള്ള മമ്മൂട്ടിയുടെ മാസ് എന്‍ട്രി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് 'ടര്‍ബോ'.

Also Read: Mammootty Vysakh New Film Turbo : വൈശാഖുമായി വീണ്ടും കൈകോർത്ത് മമ്മൂട്ടി; 'ടർബോ' ഷൂട്ടിംഗ് തുടങ്ങി

അടുത്തിടെ 'ടര്‍ബോ'യുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു (Turbo Title poster). മമ്മൂട്ടിയാണ് 'ടര്‍ബോ'യുടെ ടൈറ്റില്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുഷ്‌ടി ചുരുട്ടിയ കൈയുടെ ചിത്രമായിരുന്നു 'ടര്‍ബോ'യുടെ ടൈറ്റില്‍ പോസ്‌റ്റര്‍.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാകും വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ' എന്നാണ് സൂചന. ഒരിടവേളയ്‌ക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ 'പോക്കിരി രാജ', 'മധുര രാജ' എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു.

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റിലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണത്തിനെത്തിക്കുക. വിഷ്‌ണു ശര്‍മ ആണ് സിനിമയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുക. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read:Mammootty in Turbo Shooting Location ടര്‍ബോ ലൊക്കേഷനിലേയ്‌ക്ക് മമ്മൂട്ടി; 2018ല്‍ പ്രഖ്യാപിച്ച ജയസൂര്യയുടെ ടര്‍ബോ പീറ്ററുമായി സാമ്യമോ?

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - രാജേഷ് ആര്‍ കൃഷ്‌ണന്‍, കോ ഡയറക്‌ടര്‍ - ഷാജു പാടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍ - അഭിജിത്, മേല്‍വി ജെ, മേക്കപ്പ് - ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹ്‌മ്മദ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ - അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - ഷാജി നടുവില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്‌റ്റ്യന്‍, പബ്ലിസിറ്റി ഡിസൈന്‍സ്‌ - യെല്ലോ ടൂത്ത്, ഡിജിറ്റര്‍ മാര്‍ക്കറ്റിങ് - വിഷ്‌ണു സുഗതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

അതേസമയം 'കണ്ണൂര്‍ സ്‌ക്വാഡ്‌' ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ വന്‍ വിജയത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ സിനിമയുടെ പ്രഖ്യാപനം മമ്മൂട്ടി ആരാധകരെ തീര്‍ത്തും ആവേശഭരിതരാക്കിയിരിക്കുകയാണ്.

Also Read:Yatra 2 First Look Poster മമ്മൂട്ടി വൈഎസ്‌ആര്‍ ആയപ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ; യാത്ര 2 ഫസ്‌റ്റ് ലുക്ക് പുറത്ത്

ABOUT THE AUTHOR

...view details