കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിലെ ആസന്നമായ തോൽവിയാണ് കേന്ദ്ര സേനകൾക്കെതിരെ ആരോപണം ഉന്നയിക്കാൻ മമതയെ പ്രേരിപ്പിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. സിഎപിഎഫ് (കേന്ദ്ര സേന) ഉദ്യോഗസ്ഥർ വോട്ടർമാരെ ഭീക്ഷണിപ്പെടുത്തി ബിജെപിക്ക് വോട്ട് ചെയ്യിച്ചു എന്ന മമതാ ബനർജിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
കേന്ദ്ര സേനയ്‌ക്കെതിരെയുള്ള മമതയുടെ ആരോപണം പരാജയ ഭീതികൊണ്ടെന്ന് അമിത് ഷാ - കേന്ദ്ര സേന
സിഎപിഎഫ് (കേന്ദ്ര സേന) ഉദ്യോഗസ്ഥർ വോട്ടർമാരെ ഭീക്ഷണിപ്പെടുത്തി ബിജെപിക്ക് വോട്ട് ചെയ്യിച്ചു എന്ന മമതാ ബനർജിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
തെരഞ്ഞെടുപ്പ് സമയത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലല്ല കേന്ദ്രസേന പ്രവർത്തിക്കുന്നതെന്ന മമതാ ബാനർജി മനസിലാക്കണം. കേന്ദ്ര സേനയ്‌ക്കെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിയോ പാർട്ടി നേതാവോ വേറയില്ല. മമതാ ബാനർജി സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഇതുവരെ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളിൽ 63നും 68നും ഇടയിൽ ബിജെപി നേടുമെന്നും അമിത് ഷാ പറഞ്ഞു. 294 നിയമസഭാ സീറ്റുകളിലേക്കായി എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 10ന് നടക്കും. ഏപ്രിൽ 29ന് ആണ് അവസാന ഘട്ടം. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.