കൊല്‍ക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിലെ ജയത്തിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് മമത ഹര്‍ജി സമര്‍പ്പിച്ചത്. 1700 വോട്ടുകള്‍ക്കാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സുവേന്ദുവിനോട് മമത ബാനര്‍ജി പരാജയപ്പെട്ടത്.
മെയ് രണ്ടിനാണ് വോട്ടെണ്ണല്‍ നടന്നത്. വോട്ടെണ്ണലിന്‍റെ അവസാനഘട്ടത്തില്‍ സെര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്ന് മമത ആരോപിച്ചിരുന്നു. ഗവർണർ ആദ്യം തന്നെയാണ് അഭിനന്ദിച്ചത്. പിന്നീട് പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് തെരഞ്ഞെടുപ്പ് ഓഫിസർക്കു നേരെ ഭീഷണികൾ ഉയർന്നിരുന്നെന്നും മമത ആരോപിച്ചിരുന്നു.