കൊല്‍ക്കത്ത: കൊവിഡിന്‍റെ രണ്ടാം തരംഗത്തെത്തുടർന്ന് മെഡിക്കൽ ഓക്സിജന്‍റെ ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. നിലവിലെ കൊവിഡ് അവസ്ഥയിൽ ദ്രാവക മെഡിക്കൽ ഓക്സിജന്‍റെ ലഭ്യതയെക്കുറിച്ച് ഇതിനകം തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ നടപടിയുണ്ടാകുന്നതിന് മുന്‍പ് തന്നെ മറ്റൊരു കാര്യം കൂടി ശ്രദ്ധയില്‍ പെടുത്താനാണ് എഴുതുന്നതെന്ന് പറഞ്ഞാണ് പ്രധാനമന്ത്രിക്കുള്ള കത്ത് തുടങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അത്യാവശ്യമായ ഒന്നാണ് പ്രഷർ സ്വിംഗ് അബ്സോർപ്ഷൻ (പിഎസ്എ) ഓക്സിജൻ ഉത്പാദന പ്ലാന്‍റുകൾ. സംസ്ഥാനത്തെ ആശുപത്രികളിലേക്ക് പിഎസ്‌എ പ്ലാന്‍റുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ കുറച്ചുകാലമായി ആലോചിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും കത്തില്‍ അവർ പറഞ്ഞു.
ഓക്സിജന്‍ പ്ലാന്‍റ് ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മമതയുടെ കത്ത് - ഓക്സിജന്‍ പ്ലാന്‍റ്
എല്ലാവരും സഹകരിച്ച് പരിശ്രമിച്ചാല്‍ മാത്രമേ കൊവിഡിനെതിരായ പോരാട്ടം വിജയിക്കൂ. ഇക്കാര്യത്തിൽ കേന്ദ്രത്തിന്‍റെ ദയയും ഇടപെടലും അടിയന്തരമായി പ്രതീക്ഷിക്കുന്നതായും മമത കത്തില്‍ കുറിച്ചു.
Read More….മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും നികുതി ഒഴിവാക്കണമെന്ന് മമത
70 പിഎസ്‌എ പ്ലാന്‍റുകൾ നല്‍കുമെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വ്യക്തതയും ഉണ്ടായിട്ടില്ല. നിലവിലെ ഈ സാഹചര്യത്തില്‍ ഓക്സിജന്‍ വളരെ അത്യാവശ്യമായതിനാല്‍ ഇക്കാര്യത്തില്‍ നീതിപൂർവ്വം ന്യായമായും വേഗത്തിലും താരുമാനമെടുക്കണമെന്നും മമത കത്തില്‍ ആവശ്യപ്പെടുന്നു. എല്ലാവരും സഹകരിച്ച് പരിശ്രമിച്ചാല്‍ മാത്രമേ കൊവിഡിനെതിരായ പോരാട്ടം വിജയിക്കൂ. ഇക്കാര്യത്തിൽ കേന്ദ്രത്തിന്‍റെ ദയയും ഇടപെടലും അടിയന്തരമായി പ്രതീക്ഷിക്കുന്നതായും മമത കത്തില്‍ കുറിച്ചു.