കൊൽക്കത്ത: ഇന്ധനവില വർധനക്കെതിരെ വലിയ പ്രതിഷേധം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 50 ശതമാനം കുറച്ചപ്പോഴും ഇന്ധനവില ഇരട്ടിയായി വർധിച്ചുവെന്ന് ബാനർജി പറഞ്ഞു. കലിഘട്ടിലുള്ള തന്‍റെ വസതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബാനർജി.
ഇന്ധന വിലവർധന: വൻ പ്രതിഷേധം നടക്കുമെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പുമായി മമത - ഇന്ധന വിലവർധന പ്രതിഷേധം
എല്ലാ ദിവസവും ഓരോ നേതാക്കന്മാർ ബംഗാളിലേക്ക് വരുന്നുണ്ടെങ്കിലും ഇന്ധന വിലവർധനയെക്കുറിച്ച് ഒരു വാക്കുപോലും ആരു പറയുന്നില്ലെന്നും മമത ബാനർജി
വില കുറയ്ക്കുന്നില്ലെങ്കിൽ വലിയ പ്രതിഷേധം തന്നെ ജനങ്ങൾ ആരംഭിക്കുമെന്നും മമത ബാനർജി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. കർഷകർ ഇതിനകം തെരുവുകളിൽ പ്രക്ഷോഭം നടത്തുകയാണ്. സാധാരണക്കാരും തെരുവിലിറങ്ങിയാൽ മോദിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് നടക്കില്ലെന്നും ഇവർ കൂട്ടിചേർത്തു. മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് എൽപിജിയുടെ വില 400 രൂപയായിരുന്നെന്നും എന്നാൽ ഇന്ന് അത് 825 രൂപയായെന്നും മമത വ്യക്തമാക്കി. ഒരു സാധാരണകാരന് എങ്ങനെ ഈ വിലക്കയറ്റത്തിൽ കുടുംബം പുലർത്താൻ സാധിക്കുമെന്നും അവർ ചോദിച്ചു. കൂടാതെ, ഈ ബജറ്റിൽ മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡി കേന്ദ്രം പിൻവലിച്ചതായും സംസ്ഥാനത്ത് 2 കോടി ആളുകൾക്ക് ഇന്ന് മണ്ണെണ്ണ ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു. എല്ലാ ദിവസവും ഓരോ നേതാക്കന്മാർ ബംഗാളിലേക്ക് വരുന്നുണ്ടെങ്കിലും ഇന്ധന വിലവർധനയെക്കുറിച്ച് ഒരു വാക്കുപോലും ആരു പറയുന്നില്ലെന്നും മമത ബാനർജി പരിഹസിച്ചു.
ഹൗറയിലെ സംസ്ഥാന സെക്രട്ടേറിയറ്റ് 'നബന്ന'യിൽ നിന്ന് കലിഘട്ടിലെ തന്‍റെ വസതിയിലേക്ക് ബാനർജി ഇലക്ട്രിക് സ്‌കൂട്ടർ ഓടിച്ച് ഇന്ധന വില വർധനക്കെതിരെ പ്രതിഷേധിച്ചിരുന്നു. ഇന്ധന വിലവർധനവിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനം നടത്തിവരികയാണ്. പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കും. എന്നിരുന്നാലും, തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ല.