പാട്‌ന:ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഷാ സംസ്ഥാനത്ത് ആക്രമണത്തിന് ലക്ഷ്യമിടുകയാണെന്നും അനീതിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പോലീസിനെ പ്രേരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. പൂർബ ബാർധമാൻ ജില്ലയിലെ മേമാരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബാനർജി.
ബിജെപിയുടെ പരാജയ ഭീതിയിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഗിന്ദ്ര നാഥ് ബാർമാനെ ആക്രമിച്ചതിന് പിന്നിൽ ഷാ ഉണ്ടെന്ന് ആരോപിച്ച തൃണമൂൽ കോൺഗ്രസ് മേധാവി പരസ്യമായി ഇത് സംസാരിച്ചതിന് തന്നെ കൊല്ലാൻ പദ്ധതിയിടുമെന്നും പറഞ്ഞു.സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബംഗാളിന്‍റെ അഭിമാനം സംരക്ഷിക്കാനുള്ള ശ്രമമായാണ് അവർ വിശേഷിപ്പിച്ചത്
കൂടുതൽ വായിക്കാന്‍:തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനല്ല അമിത് ഷാ ആണെന്ന് മമത ബാനർജി
ഷായുടെ നിർദേശപ്രകാരം കേന്ദ്ര പോലീസ് സേന പ്രവർത്തിക്കുന്നുണ്ടെന്ന് ബാനർജി നേരത്തെ ആരോപിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിച്ചുതന്നു. ബംഗാളിനെ മറ്റൊരു ഗുജറാത്തായി മാറ്റുന്നതിൽ നിന്ന് ആളുകളെ തടയുന്നതിനാണ് ഈ തെരഞ്ഞെടുപ്പ്. ദേശത്തെ യുവാക്കൾ,സ്ത്രീകൾ, അമ്മമാർ, സഹോദരിമാർ എന്നിവരെ സംരക്ഷിക്കണം. മാർച്ച് 10 ന് തന്‍റെ നിയോജകമണ്ഡലമായ നന്ദിഗ്രാമിൽ പ്രചാരണത്തിനിടെ വീണ് മമതക്ക് കാലിന് പരിക്കേറ്റിരുന്നു. ബിജെപി നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് തനിക്ക് പരിക്കേറ്റതെന്ന് ടിഎംസി മേധാവി ആരോപിച്ചു. എന്നാൽ ഇത് ഒരു അപകടമാണെന്നും ആസൂത്രിതമായ ആക്രമണമല്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഗമനം. ബിജെപിയുടെ നിർദേശപ്രകാരം കമ്മീഷന്‍ പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ബാനർജി പോളിംഗ് ദിവസങ്ങളിൽ പ്രധാനമന്ത്രി പ്രചാരണം നടത്തുന്നുണ്ടെങ്കിലും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നതിന് തെളിവില്ല. മുതിർന്ന പോലീസ് മേധാവികൾ ബിജെപിയുടെ പാവയാണെന്നും ബിജെപിക്ക് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നതെന്നും മമത ആരോപിച്ചു.
കൂടുതൽ വായിക്കാന്‍:മമത ബാനർജിക്കു നേരെയുള്ള ആക്രമണം; പ്രകടന പത്രിക പ്രകാശനം മാറ്റിവച്ചു