കൊൽക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൂക്കു മന്ത്രിസഭ വന്നാൽ തൃണമൂൽ കോൺഗ്രസ് എൻഡിഎ മുന്നണിയെ പിന്തുണച്ചേക്കാമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു വ്യാജ പോരാട്ടമാണ് ബിജെപിയും ടിഎംസിയും തമ്മിൽ നിലവിൽ നടക്കുന്നതെന്നും പിഎം കെയർ ഫണ്ടിൽ നിന്നും പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സമയത്തെ നേതാക്കന്മാരെ ബിജെപി വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിൽ തൂക്കുമന്ത്രിസഭ വന്നാൽ ടിഎംസി ബിജെപിയുമായി ചേരുമെന്ന് സീതാറാം യെച്ചൂരി - ബിജെപിക്കെതിരെ വിമർശനം
ഒരു വ്യാജ പോരാട്ടമാണ് ബിജെപിയും ടിഎംസിയും തമ്മിൽ നിലവിൽ നടത്തുന്നതെന്നും പിഎം കെയർ ഫണ്ടിൽ നിന്നും പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സമയത്ത് മറ്റ് പാർട്ടികളിലെ നേതാക്കന്മാരെ ബിജെപി വാങ്ങുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു
പശ്ചിമബംഗാളിൽ തൂക്കുമന്ത്രിസഭ വന്നാൽ ടിഎംസി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന സീതാറാം യെച്ചൂരി
കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് സിംഘു അതിർത്തിയിൽ കർഷകർ സമരം ചെയ്യുന്നതെന്നും അഴിമതിയിൽ കുളിച്ച് നിൽക്കുന്ന ടിഎംസി സർക്കാരിനും ബിജെപിക്കും എതിരെയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കൊൽക്കത്തയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്കെതിരെ നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നതും യുവാക്കളോട് മമത ബാനർജി ഭരണകൂടം ചെയ്യുന്നതും ഒന്നുതന്നെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി ആരോപിച്ചു.
Last Updated : Mar 1, 2021, 7:58 PM IST