കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി മൂന്നാം തവണയും രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കുറച്ച് ക്ഷണിതാക്കൾ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നബന്നയിൽ കൊൽക്കത്ത പൊലീസ് മമതയ്ക്ക് കാവൽ ബഹുമതി നൽകും.
മമത ബാനർജി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു - Mamata takes oath
സത്യപ്രതിജ്ഞയ്ക്ക് ശേഷം നബന്നയിൽ കൊൽക്കത്ത പൊലീസ് മമതയ്ക്ക് കാവൽ ബഹുമതി നൽകും.
കൂടുതൽ വായനയ്‌ക്ക്:മമത ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ടിഎംസി എംഎൽഎമാർ ബാനർജിയെ നിയമസഭാ പാർട്ടി നേതാവായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തതായി സെക്രട്ടറി ജനറൽ പാർത്ത ചാറ്റർജി പറഞ്ഞു. കൂടാതെ പുതിയ നിയമസഭയിലേക്ക് താൽക്കാലിക സ്‌പീക്കറായി ബിമാൻ ബാനർജിയെ തെരഞ്ഞെടുത്തു. പുതിയ നിയമസഭാംഗങ്ങൾ മെയ് 6ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പശ്ചിമ ബംഗാളിൽ തുടർച്ചയായി മൂന്നാം തവണയാണ് ടിഎംസി അധികാരത്തിലെത്തുന്നത്. 292 നിയമസഭാ സീറ്റുകളിൽ 213 ഇടത്താണ് ടിഎംസി പോളിങ് നേടിയത്. അതേസമയം ബിജെപി 77 സീറ്റുകളാണ് നേടിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി തുടർച്ചയായി മൂന്നാം തവണയും അധികാരമേൽക്കുന്ന മമത ബാനർജിക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.