കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് മമത ബാനര്‍ജി. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ മോദി ജയ്‌നഗറില്‍ റാലി നടത്തിയത് ചട്ടലംഘനമാണെന്ന് മമത ആരോപിച്ചു. നന്ദിഗ്രാമിൽ മാധ്യമങ്ങളോടായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയെ അനുകൂലിക്കുകയാണ്. കേന്ദ്രസേന ബിജെപിയെ സേവിക്കുകയുമാണ്. പോൾ പാനൽ ബിജെപിയെ പിന്തുണക്കുന്നു. ആഭ്യന്തരമന്ത്രി സിആർപിഎഫിന് വേണ്ട നിർദ്ദേശങ്ങളും നൽകുന്നു.വോട്ടർമാരെ ബിജെപി അപമാനിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു.
നരേന്ദ്രമോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് മമത ബാനര്‍ജി - CRPF
ജയ്‌നഗറില്‍ റാലിയെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് മമത ബാനര്‍ജി.
തെരഞ്ഞെടുപ്പ് ദിവസം നരേന്ദ്ര മോദി പ്രചാരണ റാലി നടത്തിയെന്ന് മമത
ബിജെപി ഇത്തരത്തില്‍ അന്യായമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇതുപോലെ മോശമായ തെരഞ്ഞെടുപ്പ് കണ്ടിട്ടില്ല. ബിജെപിയുടെ ഗുണ്ടകൾ എല്ലായിടത്തും ഉണ്ട്. ബിജെപി അവരുടെ ഗുണ്ടകളെ നിയന്ത്രിക്കണം. ടിഎംസി വോട്ടര്‍മാര്‍ ബൂത്തിലെത്തുന്നത് അവര്‍ തടയുകയാണ്. ബംഗാളി സംസാരിക്കാൻ കഴിയാത്ത പുറത്തുനിന്നുള്ളവർ നന്ദിഗ്രാമിൽ പ്രവേശിച്ചിട്ടുണ്ട്. വനിത മാധ്യമപ്രവർത്തകരെ ചൂഷണം ചെയ്യുന്ന ഗുണ്ടകളെ തെരഞ്ഞെടുപ്പ് കമ്മീഷനും അമിത് ഷായും നിയന്ത്രിക്കണമെന്നും മമത കൂട്ടിച്ചേർത്തു.