മുംബൈ:നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചതോടെ സംസ്ഥാനത്തെ ക്രമസമാധാനം സാധാരണ നിലയിലാക്കാൻ പാർട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകർ അസൻസോളിലെ ബിജെപി ഓഫീസ് ആക്രമിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. മമതാ ബാനാർജി രാജി സമർപ്പിച്ച സാഹചര്യത്തിൽ നിലവിൽ സംസ്ഥാനം ഭരിക്കുന്നത് കേന്ദ്ര പൊലീസ് സേനയാണ്.
അക്രമസംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് മമതയോട് ആവശ്യപ്പെട്ട് ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് ട്വിറ്ററിൽ കുറിച്ച് മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പ് തന്നെ ഇത്തരത്തിൽ വാക്പോര് തുടർന്നാൽ സംസ്ഥാനത്തെ ക്രമസമാധാനം എന്താകുമെന്ന് റാവത്ത് ചോദിച്ചത്. തെരഞ്ഞെടുപ്പുകളിൽ വിജയവും തോൽവിയും സാധാരണമാണെന്നും എന്നാൽ അക്രമ സംഭവങ്ങളും കൊലപാതകങ്ങളും അങ്ങനെയല്ലെന്നും എംൽഎമാരും മന്ത്രിമാരും അവരവരുടെ സ്ഥാനങ്ങൾ മറന്ന് പോകരുതെന്നും റാവത്ത് ഓർമപ്പെടുത്തി. സംസ്ഥാനത്ത് സമാധാനം പുന:സ്ഥാക്കാനായില്ലെങ്കിൽ അതിന്‍റെ ചീത്തപ്പേര് രണ്ട് പാർട്ടികൾക്കും ഉണ്ടാകുമെന്നും റാവത്ത് പറഞ്ഞു.