കൊൽക്കത്ത: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ ലീഡ് ഉയർത്തി മമത ബാനർജി. വോട്ടെണ്ണൽ പത്ത് റൗണ്ട് പൂർത്തിയായപ്പോൾ എതിർ സ്ഥാനാർഥിയായി മത്സരിക്കുന്ന മമത ബിജെപിയുടെ പ്രിയങ്ക തിബ്രേവാളിനേക്കാൾ 31,645 വോട്ടുകൾക്കാണ് മമത ബാനർജി ലീഡ് ചെയ്യുന്നത്.
മമത മത്സരിക്കുന്ന സീറ്റിൽ ആകെ 21 റൗണ്ട് വോട്ടെണ്ണൽ നടത്തും. പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂർഷിദാബാദ് ജില്ലയിലെ ജംഗിപൂരിലും ഷംഷേർഗഞ്ചിലും തൃണമൂൽ സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്.