കേരളം

kerala

ETV Bharat / bharat

മമതാ ബാനർജി മുഖ്യമന്ത്രി പദം ഉപേക്ഷിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ട സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് ബിപ്ലബ് കുമാർ ദേബ്.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്  മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി  മമതാ ബാനർജിയുടെ മുഖ്യമന്ത്രിസ്ഥാനം  നന്ദിഗ്രാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്  പശ്ചിമ ബംഗാൾ രാഷ്‌ട്രീയം  ബംഗാൾ തിരഞ്ഞെടുപ്പ്  ബംഗാൾ തെരഞ്ഞെടുപ്പ്  Mamata lost election from Nandigram  should not become West Bengal CM 'ethically'  nandigram election  nandigram election results
ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി

By

Published : May 5, 2021, 10:04 AM IST

അഗർത്തല: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി സ്ഥാനമേൽക്കരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. തെരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തിൽ നിന്ന് മമതാ ബാനർജി പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറിനിൽക്കണമെന്നാണ് ബിപ്ലബ് കുമാർ ദേബിന്‍റെ പ്രസ്‌താവന. നിയമസഭ തെരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയോട് മമതാ ബാനർജി പരാജയപ്പെട്ടുവെങ്കിലും സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് മികച്ച വിജയമാണ് കൈവരിച്ചത്. 294 അംഗ നിയമസഭയിൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റുകൾ നേടിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് നടന്ന ആക്രമണങ്ങളെ ദേബ് അപലിച്ചു. തെരഞ്ഞെടുപ്പ് നേരിട്ട പല സംസ്ഥാനങ്ങളിലും വിജയിക്കാനായില്ലെങ്കിലും ബിജെപിക്ക് വോട്ട്‌ഷെയർ വർധിപ്പിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ പലരും മുഖ്യമന്ത്രിയാകാറുണ്ട്. എന്നാൽ മമതാ ബാനർജി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെട്ടയാളുമാണ്. മണ്ഡലത്തിൽ നിന്ന് ജനങ്ങളുടെ പിന്തുണ ലഭിക്കാതിരുന്ന നേതാവാണ് മമതാ ബാനർജി. അതിനാൽ ധാർമികമായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് ബിപ്ലബ് കുമാർ ദേബ് ആവശ്യപ്പെട്ടു.

Read more: പശ്ചിമ ബംഗാൾ അക്രമം; രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

എന്നാൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് മമത ബാനർജി ആരോപിക്കുന്നു. പരാജയത്തിന് പിന്നിൽ ഗൂഢാലോചന ആരോപിക്കുന്നുവെങ്കിൽ വിജയത്തിന് പിന്നിലും ഗൂഢാലോചന ആരോപിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്‍റെ വിജയത്തിന് ശേഷം ബംഗാളിൽ വ്യാപക അക്രമമാണ് നടക്കുന്നതെന്നും അഞ്ച് ബിജെപി പ്രവർത്തകരാണ് അക്രമത്തിൽ ഇതുവരെ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ബിജെപി പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയാണ്. ഇതിൽ നിന്ന് പ്രവർത്തകർ പിന്മാറാൻ മമത ആഹ്വാനം ചെയ്യണമെന്നും സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കാൻ പ്രവർത്തകരോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read more:ബംഗാളിലെ അക്രമങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ത്രിപുരയിലെ ബിജെപി പ്രവർത്തകരും ആക്രമണങ്ങളിൽ പ്രതിഷേധിച്ച് രാത്രി ഏഴിന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും വീടുകളിൽ മെഴുകുതിരി കത്തിച്ചാകും പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിൽ മൂന്ന് സീറ്റിൽ നിന്ന് 77 സീറ്റിലേക്ക് ബിജെപിക്ക് വളരാൻ സാധിച്ചുവെന്നും സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. അസമിൽ ബിജെപി ഭരണത്തിൽ എത്തിയെങ്കിലും ആക്രമണ സംഭവങ്ങൾ ഒന്ന് പോലും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read more: തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു

ABOUT THE AUTHOR

...view details