കേരളം

kerala

ETV Bharat / bharat

മമതയുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നുവെന്ന് ജെ പി നദ്ദ - മമതാ ബാനർജി

തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം നടന്ന ക്രൂരമായ കൊലപാതകങ്ങളെ അപലപിക്കുന്നതായും ബംഗാളിലെ ജനങ്ങൾക്കൊപ്പമാണെന്നും നദ്ദ.

Mamata has 'blood on her hands': JP Nadda on Bengal violence  ജെ പി നദ്ദ  Mamata has 'blood on her hands'  JP Nadda  Bengal violence  കൊൽക്കത്ത  മമതാ ബാനർജി  പശ്ചിമ ബംഗാൾ അക്രമം
മമതയുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നെന്ന് ജെ പി നദ്ദ

By

Published : May 5, 2021, 10:46 PM IST

കൊൽക്കത്ത: മമത ബാനർജി മൂന്നാം തവണ അധികാരമേൽക്കുന്നത് കൈകളിൽ രക്തവുമായെന്ന് ഭാരതീയ ജനത പാർട്ടി പ്രസിഡന്‍റ് ജെ പി നദ്ദ. വോട്ടെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളെത്തുടർന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം നടന്ന ക്രൂരമായ കൊലപാതകങ്ങളെ താൻ അപലപിക്കുന്നു. ബംഗാളിലെ ജനങ്ങൾക്കൊപ്പമാണ്. 1946ലെ വിഭജന കാലത്തെയാണ് അക്രമ സംഭവങ്ങൾ ഓർമപ്പെടുത്തുന്നതെന്നും നദ്ദ പറഞ്ഞു.

കൂടുതൽ വായിക്കാൻ: പശ്ചിമ ബംഗാൾ അക്രമം; സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് ബിജെപി

കൊൽക്കത്തയിലെ ബെലിയഘട്ടയിൽ വോട്ടെടുപ്പിന് ശേഷം നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ അഭിജിത് സർക്കാറിന്‍റെയും ഹരൻ അധികാരിയുടെയും കുടുംബാംഗങ്ങളെ നദ്ദ സന്ദർശിച്ചു.

കൂടുതൽ വായിക്കാൻ:വോട്ടെടുപ്പിന് ശേഷമുള്ള അക്രമം;സർക്കാരിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 213 സീറ്റുകളാണ് നേടിയത്. 294 അംഗ സഭയില്‍ 77 സീറ്റുകളാണ് ബിജെപി നേടിയത്. അതേസമയം, കൊവിഡ് മൂലം സ്ഥാനാർഥികൾ മരിച്ചതിനെത്തുടർന്ന് മൂർഷിദാബാദിലെ രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details