കൊൽക്കത്ത: ട്വിറ്ററിനെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ നടപടികളെ രൂക്ഷമായി വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിന് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് അവരെ നശിപ്പിക്കാനാണ് കേന്ദ്രം ഇപ്പോൾ ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു. തനിക്കും തന്‍റെ സർക്കാറിനെതിരെയും ഇതേ നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മമത ബാനർജി ആരോപിച്ചു.
'ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു. കേന്ദ്രത്തിന് ട്വിറ്ററിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതിനാൽ അവർ ഭയപ്പെടുത്തി ഉപദ്രവിക്കുകയാണ്. നിയന്ത്രിക്കാൻ കഴിയാത്ത എല്ലാവരെയും അവർ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നു. അവർക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ല. അതിനാലാണ് അവർ എന്‍റെ സർക്കാറിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്' - മമത ബാനർജി പറഞ്ഞു.
Also Read: കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചു