കേരളം

kerala

ETV Bharat / bharat

പൊലീസ് ശ്രേണിയിൽ പുനഃസംഘടന; ഇസി നീക്കം ചെയ്ത ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് മമത

വിവിധ മേഖലകളിൽ നിലവിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്‌തിയിൽ താൻ സന്തുഷ്‌ടയല്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്നും നേരത്തേ മുഖ്യമന്ത്രി അറിയിച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമനം

West Bengal Chief Minister Mamata Banerjee  Mamata brings back police officers removed by EC  Bengal police officers removed by EC  Mamata action on bengal police officers removed by EC  പൊലീസിനെ തിരികെ വിളിച്ച് മമത  ഇസി നീക്കം ചെയ്ത ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് മമത  മമത ബാനർജി  mamta banerjee  പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു  പശ്ചിമ ബംഗാൾ  west bengal  ഇസി  ec  election commission  തെരഞ്ഞെടുപ്പ് കമ്മീഷൻ  ഇലക്ഷൻ കമ്മീഷൻ  tms  trinamul congress  tms government  west bengal government  bengal  bengal government  ടിഎംസി  തൃണമൂൽ കോൺഗ്രസ്  പശ്ചിമ ബംഗാൾ സർക്കാർ  ബംഗാൾ സർക്കാർ
Mamata brings back police officers removed by EC

By

Published : May 6, 2021, 12:00 PM IST

കൊൽക്കത്ത:അധികാരമേറ്റ് മണിക്കൂറുകൾക്കകം പൊലീസ് ശ്രേണിയിൽ ഒരു പുനഃസംഘടനയ്ക്ക് തുടക്കമിട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പിന് മുമ്പ് കമ്മീഷൻ മാറ്റിയ 29 ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരെയാണ് മമത തിരികെ വിളിച്ചത്. ഉദ്യോഗസ്ഥരിൽ ഡിജി വീരേന്ദ്ര, എഡിജി (ക്രമസമാധാനം) ജാവേദ് ഷമീം, ഡിജി സെക്യൂരിറ്റി വിവേക് ​​സഹായ് എന്നിവർ ഉൾപ്പെടുന്നു.

പുതുക്കിയ നിയമനം

ഏപ്രിൽ 10ന് കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചി നിയോജകമണ്ഡലത്തിൽ നടന്ന വോട്ടെടുപ്പിനിടെ സിഐഎസ്എഫ് വെടിവയ്‌പിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ എസ്‌പി ദേബാഷിസ് ധറിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. പകരം കെ.കണ്ണനെ തൽസ്ഥാനത്തേക്ക് നിയമിച്ചു. സംഭവത്തിൽ സിഐഡി അന്വേഷണത്തിന് മുഖ്യമന്ത്രി ഇതിനകം ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം ഇസി സ്ഥലംമാറ്റിയ വീരേന്ദ്രയെ പഴയ സ്ഥാനത്തേക്ക് നിയമിച്ചു. വീരേന്ദ്രയുടെ സ്ഥാനത്ത് ഡിജി ആക്കിയ നീരജ് നയൻ പാണ്ഡെയെ നിലവിൽ ഡിജി (ഫയർ സർവീസസ്) ആയി നിയമിച്ചിരിക്കുകയാണ്. കൂടാതെ എഡിജി (ക്രമസമാധാനം) ജഗ്‌മോഹനെ സിവിൽ ഡിഫൻസിലേക്ക് മാറ്റി. പകരം ഇടതുപക്ഷ റാലിയിൽ പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് അധികാരത്തിൽ നിന്ന് നീക്കിയ ജാവേദ് ഷമീമിനെ എഡിജി സ്ഥാനത്തേക്ക് നിയമിച്ചു.

കൂടാതെ മമതയ്‌ക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരിക്കുന്നതിൽ പിഴവ് ആരോപിച്ച് നീക്കം ചെയ്‌ത മുൻ ഡിജി വിവേക് ​​സഹായിയെ പഴയ സ്ഥാനത്തേക്ക് തന്നെ നിയമിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ എഡിജി സെക്യൂരിറ്റിയായി പ്രവർത്തിച്ചിരുന്ന ഗ്യാൻവന്ത് സിങ്ങിനെയും പഴയ സ്ഥാനത്തേക്ക് തന്നെ തിരികെ നിയമിച്ചു. കൂടാതെ സായുധ പൊലീസ് സേനയുടെ എഡിജി, ഐജിപി എന്നീ അധിക ഉത്തരവാദിത്തം കൂടി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. നീക്കം ചെയ്യപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥൻ സഞ്ജയ് സിങ്ങിനെയും വെസ്റ്റേൺ റേഞ്ചിലെ എഡിജി, ഐജി എന്നീ പദവികളിലേക്ക് നിയമിച്ചു.

മോണോജ് വർമ്മയെ ബരാക്‌പൂർ കമ്മീഷണറായി തിരികേ കൊണ്ടുവരുന്നത് പോലുള്ള സുപ്രധാന നീക്കങ്ങളും സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയിൽ കമ്മീഷൻ ഒഴിവാക്കിയ 16 ജില്ലകളിലെ എസ്‌പികളെയാണ് സർക്കാർ സ്ഥലംമാറ്റിയത്. ബിജെപി പ്രസിഡന്‍റ് ജെപി നദ്ദയുടെ ഡയമണ്ട് ഹാർബറിലെ സുരക്ഷാസേനയ്ക്കെതിരെ ഉണ്ടായ ആക്രമണത്തെത്തുടർന്ന് കമ്മീഷൻ നീക്കം ചെയ്‌ത ഭോലാനാഥ് പാണ്ഡെയെ അലിപൂർദുവാർ എസ്‌പിയാക്കി. കൂടാതെ തെരഞ്ഞെടുപ്പിൽ ഭാര്യ മത്സരിക്കുന്നതിനാൽ സ്ഥലംമാറ്റം ലഭിച്ച സൗമ്യ റോയിയെ ഹൗറ എസ്‌പിയായി തിരികെ വിളിച്ചു. അതേസമയം മുഖ്യമന്ത്രി ഓഫീസിൽ ജോയിന്‍റ് സെക്രട്ടറിയായിരുന്ന രാഹുൽ മജുംദാറിനെ പുരുലിയ ജില്ലയിലെ ഡിഎം ആയി സർക്കാർ നിയമിച്ചു. പകരം ഈ സ്ഥാനത്ത് മുമ്പുണ്ടായിരുന്ന അഭിജിത് മുഖോപാധ്യായെ സ്വകാര്യ ഭരണ പരിഷ്‌കരണ വകുപ്പിലേക്ക് മാറ്റി.

കഴിഞ്ഞ മൂന്ന് മാസമായി ഭരണം തന്‍റെ കൈയിലല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയന്ത്രണത്തിലായിരുന്നുവെന്നും മമത പ്രതികരിച്ചു. അതുകൊണ്ട് തന്നെ വിവിധ മേഖലകളിൽ നിലവിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്‌തിയിൽ താൻ സന്തുഷ്‌ടയല്ലെന്ന് നേരത്തേ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് പുതുക്കിയ നിയമനം.

Also Read: മമത ബാനർജി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ABOUT THE AUTHOR

...view details