കൊല്‍ക്കത്ത:രാജ്യത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ നിന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടുനിന്നു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി അലപൻ ബന്ദോപാധ്യായ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു.
പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ നിന്നും മമതാ ബാനര്‍ജി വിട്ടുനിന്നു - കൊവിഡ് ഇന്ത്യ
സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചിരുന്നു.
![പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ നിന്നും മമതാ ബാനര്‍ജി വിട്ടുനിന്നു പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ നിന്നും മമതാ ബാനര്‍ജി വിട്ടുനിന്നു Mamata Banerjee Mamata skips Centre's COVID-19 meeting with CMs Mamata skips Modi meeting ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മമതാ ബാനര്‍ജി കൊവിഡ് ഇന്ത്യ കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:04:16:1619174056-768-512-10454193-thumbnail-3x2-mamatha-2304newsroom-1619173999-420.jpg)
പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ നിന്നും മമതാ ബാനര്‍ജി വിട്ടുനിന്നു
കൂടുതല്‍ വായനയ്‌ക്ക് ; കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രിയുടെ യോഗങ്ങൾ
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ചീഫ് സെക്രട്ടറിയുടെ കീഴില്‍ ആറംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചിട്ടുണ്ട്. അതേ സമയം വ്യാഴാഴ്‌ച വരെ 7,00,904 പേര്‍ക്ക് ബംഗാളില്‍ കൊവിഡ് സ്ഥിരീകരിച്ചു. 10,766 പേര്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചു.