പ്രധാനമന്ത്രിയെ സാക്ഷിയാക്കി പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി മമത ബാനർജി - kolkata
വേദിയിൽ ജയ് ശ്രീറാം വിളികൾ ഉയർന്നതോടെയാണ് മമത ബാനർജി പ്രസംഗം പകുതിക്ക് വച്ച് നിർത്തി വേദി വിട്ടു പോയത്.
നേതാജി അനുസ്‌മരണ പരിപാടിയിൽ ജയ് ശ്രീറാം വിളികൾ; പ്രതിഷേധവുമായി മമത ബാനർജി
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷിക ദിനവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ നേതാജി അനുസ്‌മരണ പരിപാടിയിൽ പ്രതിഷേധവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വേദിയിൽ ജയ് ശ്രീറാം വിളികൾ ഉയർന്നതോടെയാണ് മമത ബാനർജി പ്രസംഗം പകുതിക്ക് വച്ച് നിർത്തി വേദി വിട്ടു പോയത്. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കരുതെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ടായിരുന്ന വേദിയിലായിരുന്നു മമത ബാനർജിയുടെ പ്രതിഷേധം.
Last Updated : Jan 23, 2021, 10:48 PM IST